-
മകൻ ലൂക്കയുടെ ജനനശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് മിയ ജോർജ്
-
തമിഴിലും മലയാളത്തിലുമായി മിയയുടെ സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്
-
ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം
-
വൈറ്റ് ആൻഡ് ഗോൾഡനിലുള്ള ലെഹങ്കയിലുള്ള ചിത്രങ്ങളാണ് മിയ പങ്കുവച്ചത്
-
ഡ്രൈവിങ് ലൈസൻസ്, അൽമല്ലു, ഗാർഡിയൻ എന്നിവയാണ് മിയ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾ
-
തമിഴിൽ തൃഷ നായികയായെത്തുന്ന ‘ദ റോഡ്’ എന്ന ചിത്രത്തിലാണ് മിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്
-
സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാണ് മിയ
-
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം
-
2021ലാണ് താരം ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് സിനിമയിൽ നിന്നും കുറച്ച് നാളത്തേക്ക് താരം വിട്ടുനിന്നു
-
മകന്റെ പേര് ലൂക്ക എന്നാണ്, ഈ അടുത്തായിരുന്നു മകന് ഒരു വയസ്സ് തികഞ്ഞത്
