/indian-express-malayalam/media/media_files/S6oEcwHTt0Ak0eXnNtaO.jpg)
ചിത്രങ്ങൾ: ജോമോൻ ജോർജ്
/indian-express-malayalam/media/media_files/pL6L5g4WmBZP1khzWCL3.jpg)
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുറിഞ്ഞിക്കാലം വീണ്ടും എത്തി. നീലക്കുറിഞ്ഞി വർണ്ണവിസ്മയം തീർക്കൂന്ന ഹൈറേഞ്ചിൽ ഇക്കുറി സഞ്ചാരികളെ കാത്തിരിക്കുന്നത് മേട്ടുകുറിഞ്ഞി വസന്തമാണ്.
/indian-express-malayalam/media/media_files/vHFUekajj0yXtR5sLmjF.jpg)
കട്ടപ്പനക്ക് സമീപം കല്യാണത്തണ്ട് മലനിരകൾ, പീരുമേടിനു സമീപം പരുന്തുംപാറ, വാഗമൺ മൊട്ടക്കുന്നിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കുറിഞ്ഞിചെടികൾ പൂത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/V3COa9EBOMz2RqQZxwQI.jpg)
കുറിഞ്ഞികുടുംബത്തിൽ ഉൾപ്പെട്ട ഒരിനം ചെടിയാണ് മേട്ടുകുറഞ്ഞി. പുൽമേടുകളിൽ വളരുന്ന സസ്യമായതിനാലാണ് മേട്ടുകുറിഞ്ഞി എന്ന് പേര് ലഭിച്ചത്. സ്ട്രൊബിലാന്തസ് സെസൈലിസ് എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. സമുദ്രനിരപ്പിൽ നിന്ന് 800 മുതൽ 1200 വരെ ഉയരത്തിലാണ് ഇവ വളരുന്നത്. എന്നാൽ, നീലക്കുറിഞ്ഞി സമുദ്രനിരപ്പിൽ നിന്ന് 1200 അടി മുകളിലാണ് വളരുന്നത്.
/indian-express-malayalam/media/media_files/XAjPn2knAiY4JBCfjQbd.jpg)
ഏഴുവർഷത്തെ ഇടവേളകളിലാണ് ഇവ പൂക്കുന്നത്. 2017ലാണ് അവസാനമായി കേരളത്തിൽ മേട്ടുകുറിഞ്ഞി പൂത്തത്. നീലക്കുറിഞ്ഞിയെപ്പോലെ കൂട്ടമായി ഇടതൂർന്ന് പൂക്കുന്ന ഇവയുടെ പൂക്കൾക്ക് ഒരുമാസം വരെ ആയൂസ്സുണ്ട്.'കേരളത്തിൽ ഇടുക്കി ജില്ലയിലെ പീരൂമേട്,കട്ടപ്പന, പരുന്തൻപാറ എന്നിവടങ്ങളിൽ മാത്രമാണ് ഇവ പുക്കാറുള്ളത്.
/indian-express-malayalam/media/media_files/rwWqBEAJbskmniN1EdD6.jpg)
പശ്ചിമഘട്ടത്തിൽ മാത്രമാണ് മേട്ടുകുറിഞ്ഞി കണ്ടുവരുന്നത്. കേരളത്തിൽ ഇടുക്കിയിൽ മാത്രം കണ്ടുവരുന്ന ഇവ കൂടുതലായും പൂക്കുന്നത് കർണ്ണാടക,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്.
/indian-express-malayalam/media/media_files/vPaNvTRAOIlozxQeMIWT.jpg)
കട്ടപ്പന, ഒൻപതേക്കർ,പരുന്തുംപാറ,പീരൂമേട്, കല്യാണത്തണ്ട് ഭാഗങ്ങളിലാണ് വ്യാപകമായി വിരിഞ്ഞത്. നിരവധി സഞ്ചാരികളാണ് മനം കുളിർപ്പിക്കുന്ന ഈ കാഴ്ചക്കാണാൻ ഹൈറേഞ്ചിലേക്ക് ദിവസവും മലകയറി എത്തുന്നത്.
/indian-express-malayalam/media/media_files/MWZCuI4rLm1k7mtZSdUK.jpg)
ലോകത്ത് 450 ഇനം കുറിഞ്ഞുകളുണ്ട് . ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലും കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനം.സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 700 മതൽ 1200 മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്.
/indian-express-malayalam/media/media_files/TXhBDY3RMUoIB75W9OEr.jpg)
കേരളത്തിൽ പ്രധാനമായും ഇടുക്കിയുടെ മലനിരകളിൽ വിവിധ ഇനത്തിലുള്ള കുറിഞ്ഞികൾ പൂക്കാറുള്ളത്. ഇതിൽ ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്ന കുറിഞ്ഞി ചെടികൾ വരെ ഉൾപ്പെടുന്നു.
/indian-express-malayalam/media/media_files/zDxm8qy6KWnOyfUzgTyf.jpg)
കാലാവസ്ഥ അനുകൂലമാണെങ്കിൽ കുറിഞ്ഞി വസന്തം രണ്ടു മാസം വരെ നീണ്ടു നിൽക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us