Chaaver Movie | Chaaver Release | Chaaver review | Chaaver movie stills | Kunchacko Boban
കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ തിയേറ്ററുകളിൽ.
ഈ പൊളിറ്റിക്കൽ ത്രില്ലറിൽ സഖാവ് അശോകൻ എന്ന കഥാപാത്രമായാണ് ചാക്കോച്ചൻ എത്തുന്നത്.ഇതുവരെ കാണാത്ത ലുക്കിലാണ് ചാക്കോച്ചൻ ചാവേറിൽ എത്തുന്നത്. തന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന സിനിമയെന്നാണ് ചാവേറിനെ കുഞ്ചാക്കോ ബോബൻ വിശേഷിപ്പിക്കുന്നത്. “ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു ചിത്രമായിരിക്കും ചാവേർ. സ്വഭാവം, രൂപഭാവം, മനോഭാവം എന്നിവയിലെല്ലാം തികച്ചും പുതുമയുള്ള കഥാപാത്രമാണിത്," ചാക്കോച്ചൻ ഇന്ത്യൻ എക്സ്പ്രസ്സിനോടു പറഞ്ഞു.വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലംപാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറയുന്ന സിനിമയാണ് ചാവേർ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.നടനും സംവിധായകനുമായ ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. “നിരവധി റിയലിസ്റ്റിക്കായ കാര്യങ്ങൾ അദ്ദേഹം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയങ്ങളിൽ ചിലത് സെൻസിറ്റീവ് ആണെങ്കിലും നമ്മുടെ സമൂഹത്തിൽ അവയുടെ സാന്നിധ്യം നിഷേധിക്കാനാവില്ല, " ചാവേറിൽ പ്രത്യാശ അർപ്പിച്ചുകൊണ്ട് ചാക്കോച്ചൻ കൂട്ടിച്ചേർത്തു.കഥാപരമായി മാത്രമല്ല, പ്രേക്ഷകർക്ക് അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവവും ചിത്രം പ്രദാനം ചെയ്യുമെന്നാണ് ചാക്കോച്ചൻ പറയുന്നത്."ശബ്ദം, സ്പെഷ്യൽ ഇഫക്റ്റുകൾ, സ്റ്റണ്ട് കൊറിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവയുടെ സംയോജനം കൂടി ചേരുമ്പോൾ ചിത്രമൊരു യൂണിക് അനുഭവം തന്നെ പ്രധാനം ചെയ്യും," ചാക്കോച്ചൻ പറയുന്നു. ആന്റണി പെപ്പെ, അർജുൻ അശോകൻ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചാവേറിന്റെ സംഗീതം ജസ്റ്റിൻ വർഗീസും ഛായാഗ്രഹണം ജിന്റോ ജോർജ്ജും എഡിറ്റിംഗ് നിഷാദ് യൂസഫും നിർവ്വഹിച്ചിരിക്കുന്നു. അരുൺ നാരായണനും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.