/indian-express-malayalam/media/media_files/IiB9wOtjyGu39rQHXJwc.jpg)
Shruti Haasan
/indian-express-malayalam/media/media_files/hqks8wO1LB5deaOyqHor.jpeg)
നടനും ഗായികയുമായ ശ്രുതി ഹാസനെ സംബന്ധിച്ചിടത്തോളം മികച്ച വർഷമാണ് 2023. രണ്ട് ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രങ്ങളിൽ അവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു - വീര സിംഹ റെഡ്ഡി, വാൾട്ടയർ വീരയ്യ എന്നീ സിനിമകൾ.
/indian-express-malayalam/media/media_files/sLZy8dIty4CtKWgil9m8.jpeg)
നിരൂപക പ്രശംസ നേടിയ ഹിറ്റ് സിനിമയായ 'ഹായ് നാന'യിൽ അതിഥി വേഷം ചെയ്ത സൃതിയുടെ മൂന്നാമത്തെ സോളോ ഗാനമായ 'മോൺസ്റ്റർ മെഷീൻ' ഈ വർഷം പുറത്തിറങ്ങി. പ്രശാന്ത് നീലിന്റെ പ്രഭാസ് നായകനായ 'സലാർ: ഭാഗം 1'ലും ശ്രുതി എത്തുകയാണ്.
/indian-express-malayalam/media/media_files/TbrZsPQDwNZpV06rVKuc.jpeg)
ഇതുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെ, തനിക്കു ഉണ്ടായിരുന്ന മദ്യപാന ശീലത്തെക്കുറിച്ചും എന്തു കൊണ്ടാണ് താൻ മദ്യപാനം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ശ്രുതി തുറന്നു പറഞ്ഞു.
/indian-express-malayalam/media/media_files/tQ5D3NQus0WKCCLC7c2t.jpeg)
"എട്ടു വർഷമായി ഞാൻ സോബർ ആണ്. നിങ്ങൾ മദ്യപിക്കാത്തപ്പോൾ പാർട്ടി സാഹചര്യങ്ങളിൽ മദ്യപിക്കുന്ന ആളുകളെ സഹിക്കാൻ പ്രയാസമാണ്," ശ്രുതി പറഞ്ഞു.
/indian-express-malayalam/media/media_files/8E3cS7ziYkT94D7xsLF2.jpeg)
"മദ്യം ഉപേക്ഷിച്ചതിൽ എനിക്ക് ഖേദമില്ല. ഇപ്പോൾ ഹാംഗ് ഓവറുകൾ ഇല്ല, ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്,” കമൽ ഹാസൻ- സരിക ദമ്പതികളുടെ മകളായ ശ്രുതി പറഞ്ഞു.
/indian-express-malayalam/media/media_files/WxTbserUjISdYhaoH5O0.jpeg)
മദ്യപാനത്തിന്റെ പേരിൽ താൻ ആരെയും ജഡ്ജ് ചെയ്യില്ല എന്ന് ഊന്നിപ്പറഞ്ഞ ശ്രുതി, "ഇത് നിങ്ങളുടെ ജീവിതതിലെ ഒരു ഘട്ടമായിരിക്കാം, അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ ഇത് ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം എന്തായാലൂം 'ചിൽ' ആണ്," എന്നും കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/HvGbMJDWKVjmGuvEg90g.jpeg)
"ഞാൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ല, പക്ഷേ മദ്യം എന്റെ ജീവിതത്തിലെ ഒരു വലിയ കാര്യമായിരുന്നു. [ഒരു ഘട്ടത്തിന് ശേഷം] അത് എന്നെ സഹായിച്ചില്ല, ഒരു പോസിറ്റീവ് തരത്തിലും... എപ്പോഴും സുഹൃത്തുക്കളോടൊപ്പം കുടിക്കാൻ ഞാൻ ആഗ്രഹിച്ചു... അത് എന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി എനിക്ക് തോന്നി."
/indian-express-malayalam/media/media_files/QjVLu3DbaEXGGCAGtKie.jpeg)
സിഗരറ്റാണ് ഏറ്റവും മോശമായത് എന്നും ശ്രുതി ഹാസൻ പറഞ്ഞു.
/indian-express-malayalam/media/media_files/GSdGjvKjSGSpquP1dsuy.jpeg)
നിരന്തരം പാർട്ടികൾ നിർദ്ദേശിക്കുന്നതിലൂടെ തന്റെ മദ്യപാനശീലം വഷളാക്കുന്ന പലരിൽ നിന്നും, പ്രത്യേകിച്ച് ഫ്രീലോഡർമാരിൽ നിന്നും അകന്നു നിൽക്കാനാണ് താൻ ഈ നടപടി സ്വീകരിച്ചതെന്നും ശ്രുതി പങ്കുവെച്ചു.
/indian-express-malayalam/media/media_files/voONmUPChR4h3UioUVUb.jpeg)
അച്ഛൻ കമൽഹാസന്റെ ചിത്രമായ 'ഹേ റാമി'ലൂടെയാണ് ശ്രുതി അഭിനയ രംഗത്തേക്ക് വരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us