/indian-express-malayalam/media/media_files/2024/12/27/manmohan-singh-life-ga-01.jpg)
2004 മേയ് 22-നാണ് മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. പിന്നീട് നീണ്ട പത്തുവർഷം മൻമോഹൻ സിങ് ഇന്ത്യയെ നയിച്ചു.
/indian-express-malayalam/media/media_files/2024/12/27/manmohan-singh-life-ga-02.jpg)
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി - എംഎൻആർഇജിഎ) ഉൾപ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ തുടക്കവും മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തായിരുന്നു.
/indian-express-malayalam/media/media_files/2024/12/27/manmohan-singh-life-ga-06.jpg)
1991ലെ നരസിംഹ റാവു സർക്കാരിൽ ധനകാര്യ മന്ത്രിയായാണ് മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ പ്രവേശനം.
/indian-express-malayalam/media/media_files/2024/12/27/manmohan-singh-life-ga-03.jpg)
91ൽ ധനകാര്യ മന്ത്രിയായിരിക്കെയാണ് ഇന്ത്യയിലെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്പിയെന്ന തലക്കെട്ട് മൻമോഹൻ സിങ്ങിന് ലഭിച്ചത്.
/indian-express-malayalam/media/media_files/2024/12/27/manmohan-singh-life-ga-04.jpg)
ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് മൻമോഹൻ സിങ് മത്സരിച്ചിട്ടുള്ളത്. 1999ൽ സൗത്ത് ഡൽഹി മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പടുകയായിരുന്നു.
/indian-express-malayalam/media/media_files/2024/12/27/manmohan-singh-life-ga-08.jpg)
1991ൽ ധനമന്ത്രിയായി നാല് മാസത്തിനുശേഷമാണ് കോൺഗ്രസ് മൻമോഹൻ സിങ്ങിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അഞ്ച് തവണയാണ് അസമിനെ പ്രതിനിധീകരിച്ച് മൻമോഹൻ സിങ് രാജ്യസഭയിലെത്തിയത്.
/indian-express-malayalam/media/media_files/2024/12/27/manmohan-singh-life-ga-07.jpg)
ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/12/27/manmohan-singh-life-ga-05.jpg)
ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിങ്ങിനെ തേടിയെത്തിയ ഏറ്റവും പ്രമുഖ പുരസ്കാരം 1987ൽ ലഭിച്ച ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ ആണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.