-
ഒരു വർഷത്തിൽ 10 ലക്ഷം ആളുകൾക്ക് സേവനം നൽകാൻ കഴിയും. 2025ഓടെ ഇത് അഞ്ചിരട്ടിയാകും
-
2300 എക്കറിൽ 2,292 കോടി രൂപ മുടക്കിയാണ് എയർപോർട്ട് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ നാലാമത്തെ എയർപോർട്ടാണിത്.
-
സിഎൻഎൻ എന്നാണ് കണ്ണൂർ വിമാനത്താവളത്തിന്റെ കോഡ്
-
കണ്ണൂർ എയർപോർട്ടിന്റെ 95,000 ചതുരശ്രമീറ്റർ ടെർമിനൽ ബിൽഡിങ് രാജ്യത്തെ തന്നെ ഏറ്റവും വലിയ എട്ടാമത്തെ ടെർമിനലാണ്
-
24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിങ് മെഷീനുകളും സജ്ജമായിട്ടുണ്ട്
-
നിലവിൽ 3050 മീറ്റർ നീളമുള്ള റൺവേ 4000 മീറ്ററാക്കി വർദ്ധിപ്പിക്കും
-
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും സര്‍വീസ് നടത്താന്‍ 11 രാജ്യാന്തര കമ്പനികളും ആറ് ഇന്ത്യന്‍ കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ട്.
-
പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി സെപ്തംബർ 20ന് എയർ ഇന്ത്യ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു
-
20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം
-
ബോയിങ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്
-
ഡിസംബർ ഒമ്പതിനായിരിക്കും വിമാനത്താവളത്തിന്റെ ഉദ്ഘാടനം
