/indian-express-malayalam/media/media_files/MqZxrMK24CInDyeiq1Zi.jpg)
ആദിക് രവിചന്ദ്രൻ- ഐശ്വര്യ പ്രഭു വിവാഹചിത്രങ്ങൾ
/indian-express-malayalam/media/media_files/tnNUWrn35UO9EtJhrBmx.jpg)
മാർക്ക് ആന്റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകളും ശിവാജി ഗണേശന്റെ കൊച്ചുമകളുമായ ഐശ്വര്യ പ്രഭുവും വിവാഹിതരായി.
/indian-express-malayalam/media/media_files/gQnOkFiuLurJJsZCW24O.jpg)
വെള്ളിയാഴ്ച രാവിലെ ചെന്നൈയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സിനിമാരംഗത്തു നിന്നും നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിരുന്നു.
/indian-express-malayalam/media/media_files/sjg2F0I0KXvYf53xrNpb.jpg)
നടൻ വിശാൽ, ദുൽഖർ സൽമാൻ, ലിസ്സി ലക്ഷ്മി, മണിരത്നം, സുഹാസിനി, പൂർണിമ ഭാഗ്യരാജ്, ഭാഗ്യരാജ് എന്നിവരെല്ലാം വിവാഹവേദിയിൽ എത്തിച്ചേർന്നിരുന്നു.
/indian-express-malayalam/media/media_files/0kR5Xdnw2zA6JekMI1z3.jpg)
താരകൂട്ടായ്മയായ എയ്റ്റീസ് ഗ്യാങ്ങിൽ നിന്നുള്ള ലിസ്സി, സുഹാസിനി, പൂർണിമ ഭാഗ്യരാജ്, ഭാഗ്യരാജ് തുടങ്ങിയ താരങ്ങളും പ്രിയ ചങ്ങാതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു
/indian-express-malayalam/media/media_files/FgY8zsPA0SfePiNIeTTK.jpg)
ലിസിയ്ക്ക് ഒപ്പം ദുൽഖറും അമാലും
ജീവിതപങ്കാളിയായ അമാൽ സൂഫിയയ്ക്ക് ഒപ്പമാണ് ദുൽഖർ ചടങ്ങിനെത്തിയത്.
/indian-express-malayalam/media/media_files/DLJtY2FRu25UQl4bdpd5.jpg)
ഐശ്വര്യ- അദ്വിക് വിവാഹത്തിൽ നിന്നുളള ചിത്രങ്ങൾ ലിസ്സി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു
/indian-express-malayalam/media/media_files/ExVm9ynxTjluEPRGTkgX.jpg)
ഐശ്വര്യയും ആദികും ഏറെനാളുകളായി പ്രണയത്തിലാണ്. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2009ൽപ്രഭുവിന്റെ ഇളയ സഹോദരി തേൻമൊഴിയുടെ മകനായ കുനാലുമായി ഐശ്വര്യയുടെ വിവാഹം നടന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു.
/indian-express-malayalam/media/media_files/cpZdrpSa4bsZz4KsLak7.jpg)
അതിനു ശേഷം ഐശ്വര്യ ബേക്കിംഗിലേക്ക് തിരിയുകയായിരുന്നു. ഇന്ന് തന്റെ കേക്ക് നിർമ്മാണ ബിസിനസ്സ് വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ് ഐശ്വര്യ. അതേസമയം, അജിത്തിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് അദിക്. അജിത്തിന്റെ 63-ാമത്തെ ചിത്രമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.