/indian-express-malayalam/media/media_files/2025/03/17/p2KN7MUx9XcGEQsIZv3I.jpg)
തിരുവനന്തപുരത്ത് നടക്കുന്ന ആശ വർക്കർമാരുടെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ നിന്ന്. ആശമാരുടെ സമരത്തിൻറെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് സെക്രട്ടറിയേറ്റിൽ പോലീസ് ഒരുക്കിയത്.
/indian-express-malayalam/media/media_files/2025/03/17/WODuXWc8MOisjE1jeTB0.jpg)
പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. കൊടുംചൂടിനെ അവഗണച്ചാണ് ആശമാർ ഒരുമാസമായി സമരം നടത്തുന്നത്. കഴിഞ്ഞ ദിലസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു ചൂട്. കൊടുചൂടത്തും ദിവസങ്ങളായി തുടരുന്ന സമരം കണ്ടില്ലെന്ന് നടക്കുകയാണ് സർക്കാർ
/indian-express-malayalam/media/media_files/2025/03/17/Nsho2q9a3YgFpXWKocEt.jpg)
ആശമാരുടെ സമരം അവസാനിപ്പിക്കാൻ ആശമാർ തന്നെ വിചാരിക്കണം എന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം. സർക്കാരുമായി ചർച്ചയുണ്ടാകില്ലെന്ന് ഞങ്ങൾ പറയുന്നില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ആശമാരുടെ സമീപനത്തോട് നിഷേധാത്മകമായ നിലപാടാണ് സർക്കാരും സിപിഎമ്മും സ്വീകരിക്കുന്നത്
/indian-express-malayalam/media/media_files/2025/03/17/710FeK0TXQ8Qi9aU8CIl.jpg)
ഇന്ന് ഉപരോധ ദിവസം നടക്കാനിരിക്കെ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഏകദിന പരിശീലന പരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമരം പൊളിക്കാനുള്ള സർക്കാരിൻറെ ശ്രമമാണ് ഇന്നത്തെ പരിശീലന പരിപാടിയെന്നാണ് സമരക്കാർ പറയുന്നത്
/indian-express-malayalam/media/media_files/2025/03/17/0lLES3KsiyYiM8cpg3cK.jpg)
ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 36 ദിവസത്തിലേക്ക് കടന്ന് ഉപരോധത്തിലേക്ക് നീങ്ങിയതിനിടെ ഓണറേറിയം നൽകുന്നതിനുള്ള പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളിൽ ഒരാവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നൽകുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി
/indian-express-malayalam/media/media_files/2025/03/17/WlB9k4L5MjvukaFvgKxl.jpg)
ആശാ വർക്കർമാർ സെക്രട്ടേറിയറ്റിൽ നടത്തിയ മാർച്ചിൽ പൊമ്പിളെ ഒരുമൈ നേതാവ് ഗോമതി സംസാരിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.