
ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് അനിഘ സുരേന്ദ്രൻ

അനിഘയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്

‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘയുടെ സിനിമയിലേക്കുളള അരങ്ങേറ്റം

2013 ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്

ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി

മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു

അജിത് നായകനായ ‘എന്നെ അറിന്താൽ’ സിനിമയിലൂടെയാണ് തമിഴിൽ എത്തിയത്

2019 ൽ പുറത്തിറങ്ങിയ ‘വിശ്വാസം’ സിനിമയിലും അജിത്തിന്റെ മകളുടെ വേഷം ചെയ്തത് അനിഘയാണ്