-
ബെംഗളരുവിലെ സര് എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ എയര്‍കണ്ടീഷന്‍ ചെയ്ത റെയില്‍വേ സ്റ്റേഷനാണ്. ഇത് യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന്റ അനുഭവം നല്‍കും
-
വലിയ കാലതാമസത്തിനൊടുവിൽ ടെര്‍മിനല്‍ തിങ്കളാഴ്ച രാത്രി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്
-
കാര്യമായ ഉദ്ഘാടനച്ചടങ്ങുകളൊന്നുമില്ലാതെയാണ് സ്റ്റേഷന് തുറന്നത്. ബാനസവാടി-എറണാകുളം എക്സ്പ്രസാണ് ടെര്‍മിനലില്‍നിന്ന് ആദ്യം പുറപ്പെട്ട ട്രെയിന്‍. തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് ഈ ട്രെയിന്‍ പുറപ്പെട്ടത്.
-
ബൈപ്പനഹള്ളിയില്‍ 314 കോടി രൂപ ചെലവില്‍ നിര്‍മിച്ച ടെര്‍മിനല്‍ ഗംഭീര ഉദ്ഘാടനത്തിനായുള്ള 14 മാസമായി കാത്തിരിപ്പിനൊടുവിലാണ് തുറന്നത്. ടെര്‍മിനല്‍ പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
-
ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ മാതൃകയില്‍ നിര്‍മിച്ച റെയില്‍വേ ടെര്‍മിനലില്‍ ഏഴ് പ്ലാറ്റ്ഫോമുകളാണുള്ളത്. എട്ട് റെയില്‍വേ ലൈനുകളും മൂന്ന് പിറ്റ് ലൈനുകളുമുണ്ട്
-
ബെംഗളുരുവിലെ മൂന്നാമത്തെ കോച്ചിങ് ടെര്‍മിനലാണു സര് എം വിശ്വേശ്വരയ്യ ടെര്‍മിനല്‍. ഇതു തുറന്നതോടെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെ എസ് ആര്), യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് കുറയുമെന്നു പ്രതീക്ഷിക്കുന്നു
