/indian-express-malayalam/media/media_files/2024/12/16/oKjs870t7wMDcBe57duW.jpg)
/indian-express-malayalam/media/media_files/water-drink-ws-01.jpg)
വെള്ളം കുടിക്കുക
രാവിലെ എണീറ്റയുടൻ രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കും. നിങ്ങളുടെ ബ്രേക്ക് ഫാസ്റ്റിന്റെ അളവു കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, ഈ ശീലം മെറ്റബോളിസം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/6IwnchbQI5RpRcViZWPM.jpg)
ബ്രേക്ക് ഫാസ്റ്റിനു മുൻപായി വർക്കൗട്ട് ചെയ്യുക
പ്രഭാതഭക്ഷണം കഴിക്കുന്നതിനു മുൻപെ 20-30 മിനിറ്റ് വർക്ക് ഔട്ട് ചെയ്യുക. കാർഡിയോ വർക്കൗട്ടും സ്ട്രെങ്ത്ത് ട്രെയിനിംഗ് വർക്കൗട്ടും ഉൾപ്പെടുത്താം. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും കലോറി എരിച്ചുകളയുകയും ശരീരത്തിലെ ഫാറ്റ് ബേൺ ചെയ്യാൻ സഹായിക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/2024/10/21/euXZveh8FJArQ2Tz8cKS.jpg)
ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുക
പ്രോട്ടീൻ ധാരാളമായി അടങ്ങിയ ബ്രേക്ക് ഫാസ്റ്റ് വേണം കഴിക്കാൻ. മുട്ട, ഗ്രീക്ക് യോഗേർട്ട്, പീനട്ട് ബട്ടർ എന്നിവയൊക്കെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണം സംതൃപ്തി വർദ്ധിപ്പിക്കും. ഒപ്പം ആസക്തി കുറയ്ക്കുകയും പേശികളുടെ പരിപാലനത്തെ പിന്തുണയ്ക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/2024/10/22/ADOsXPNRIOneTO6J0IFW.jpg)
സൂര്യപ്രകാശം കൊള്ളുക
രാവിലെ അൽപ്പം സൂര്യപ്രകാശം കൊള്ളുന്നത് ബോഡി മാസ് ഇൻഡെക്സ് കുറയ്ക്കാനും കുറച്ചുകൂടെ മെലിഞ്ഞ ശരീരപ്രകൃതത്തിലേക്ക് എത്താനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
/indian-express-malayalam/media/media_files/QOrLyE1y0kuMPLJz5UII.jpg)
മധുരത്തോട് നോ പറയാം
ഷുഗർ അടങ്ങിയ ധാന്യങ്ങൾ, പേസ്ട്രികൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഇത് ഇൻസുലിൻ സ്പൈക്കുകൾ തടയുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു, ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2024/12/03/4yDgAWmYUJ9O5Wf1zFqJ.jpg)
ഡയറ്റ് പ്ലാൻ ചെയ്യുക
രാവിലെ തന്നെ നിങ്ങളുടെ ആ ദിവസത്തെ ഡയറ്റ് പ്ലാൻ എന്തായിരിക്കണമെന്നതീരുമാനിക്കുക. ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുക. വാരിവലിച്ചു കഴിക്കുന്നതു ഒഴിവാക്കാൻ ഇതു നിങ്ങളെ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us