റിയാദ്: ‘ഹൃദയ വസന്തമാണ് ഖുർആൻ’ എന്ന പ്രമേയത്തിൽ യൂത്ത് ഇന്ത്യ അഖില സൗദി തലത്തിൽ നടത്തിയ ക്യാംപെയിനിന്റെ റിയാദ് ചാപ്റ്റർ തല സമാപനം വെള്ളിയാഴ്ച റിയാദിൽ നടന്നു. തനിമ പ്രസിഡന്റ് സലാഹുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

കേവല ആരാധനാനുഷ്ഠാനങ്ങളുടെ ദർശനമായല്ല സമൂഹത്തിലെ പ്രശ്നങ്ങളെ കൂടി ഏറ്റടുക്കുന്ന ദർശനമായിട്ടാണ് ഇസ്‌ലാമിനെ ഖുർആൻ പരിചയപ്പെടുത്തുന്നതെന്ന് ‘ഇസ്ലാമിന്റെ സാമൂഹിക വശം’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് യൂത്ത് ഇന്ത്യ അഖില സൗദി എക്സിക്യൂട്ടീവ് അംഗവും ക്യാംപെയിന്‍ കണ്‍വീനറുമായ ഫിറോസ് പുതുക്കോട് പറഞ്ഞു.

സ്വർഗം എന്ന വിഷയത്തിൽ എസ്കെഐസി നാഷണൽ പ്രസിഡന്റ് അബൂബക്കർ ഫൈസി സംസാരിച്ചു. തനിമ റിയാദ് എക്സിക്യൂട്ടീവ് അംഗം അഹ്മദ്ശരീഫ് ‘പരലോകം’ എന്ന വിഷയത്തിൽ സംസാരിച്ചു. യൂത്ത് ഇന്ത്യ റിയാദ് ചാപ്റ്റർ പ്രസിഡന്റ് ബഷീർ രാമപുരം അധ്യക്ഷനായിരുന്നു. ക്യാംപെയിനിന്റെ ഭാഗമായി നടന്ന ഖുർആൻ മത്സര പരീക്ഷ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ക്യാംപെയിൻ കൺവീനർ അഷ്‌ഫാഖ്‌ സ്വാഗതവും യുത്ത് ഇന്ത്യ റിയാദ് ചാപ്റ്റര്‍ സെക്രട്ടറി ഹിഷാം നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ