മനാമ: എട്ടാമതു ലോക വിദ്യാഭ്യാസ ഉച്ചകോടി (ഡബ്ല്യുഇഎസ്) ബഹ്‌റൈനില്‍ തുടങ്ങി. വിദ്യാര്‍ഥികളെ സംരംഭകരാകാന്‍ പ്രേരിപ്പിക്കുകയും വികസനോന്‍മുഖ വിദ്യാഭ്യാസത്തിലേക്കു നയിക്കുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം. അന്താരാഷ്ട്ര രംഗത്തെ വിദ്യാഭ്യാസ വിദഗ്ധര്‍, അക്കാദമിക് ബുദ്ധി ജീവികള്‍, വ്യവസായ നേതാക്കള്‍, 35 ഓളം ഉന്നത വിദ്യാഭ്യാസ പ്രതിനിധികള്‍ എന്നിവര്‍ ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നു.

വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റര്‍ ശാക്തീകരണം ഉള്‍പ്പെടെയുള്ള നവീകരണത്തിനു രാജ്യത്തെ ഭരണാധികാരികള്‍ നല്‍കുന്ന പിന്‍തുണ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അറിവിനെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ക്രമം ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയവും ശക്തമായ പിന്‍തുണയാണു നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ