റിയാദ്: ലോകകപ്പ് ഫുട്ബാൾ സൗദി ടീമിനെ പരിചയപ്പെടുത്തിക്കൊണ്ട് സൗദി ഫുട്‍ബോൾ ഫെഡറേഷൻ പുറത്തിറക്കിയ വീഡിയോ വൈറലായി. സൗദിയിലെ മലയാളികൾക്കിടയിലാണ് വീഡിയോ വളരെ വേഗം പ്രചാരം നേടിയത്.

വ്യത്യസ്‌തമായ രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അവരുടെ സംഭാഷണങ്ങളിൽ ഓരോ കളിക്കാരുടെയും പേരുകൾ പങ്കുവയ്‌ക്കുന്ന രീതിയിലുള്ള വീഡിയോയിലൂടെ ആണ് സൗദി ടീമിനെ പ്രഖ്യാപിക്കുന്നത്. സൗദി ഫുട്‍ബോൾ ഫെഡറേഷൻ അവരുടെ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയുടെ അവസാന ഭാഗത്ത് ബാർബർ ഷോപ്പിൽ ഇരിക്കുന്ന സൗദി പൗരൻ റേഡിയോയിൽ നിന്നും മലയാളത്തിലുള്ള വാർത്ത കേൾക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

വീഡിയോയിലെ ബാക്കിയുള്ള സംഭാഷണം പൂർണമായും അറബിയിൽ തന്നെയാണ്. ഒരു കളിക്കാരന്റെ പേര് മാത്രമാണ് അറബിയിതര ഭാഷയിൽ പറയുന്നത്. നിരവധി വിദേശികൾ ഉള്ള സൗദിയിൽ ഇത്തരം ഒരു വീഡിയോയിൽ മലയാളത്തിന് മാത്രം ലഭിച്ച ഈ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് സൗദി മലയാളികൾ.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook