ദുബായ്: യുഎഇയിൽ ഒന്നിൽ കൂടുതൽ തൊഴിലുടമൾക്ക് വേണ്ടി തൊഴിലെടുക്കാനുള്ള സംവിധാനത്തിന്റെ പ്രയോജനങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുകയാണ് മാനവ വിഭവശേഷി മന്ത്രാലയം. മൾട്ടി എംപ്ലോയർ കരാർ വഴിയാണ് ഒന്നിൽ കൂടുതൽ തൊഴിലുടമൾക്ക് വേണ്ടി തൊഴിലെടുക്കാനുള്ള അനുമതി ലഭ്യമാവുന്നത്.

“മൾട്ടി എംപ്ലോയർ കരാർ പ്രകാരം മന്ത്രാലയം നിങ്ങളെ ഒന്നിലധികം തൊഴിലുടമകൾക്ക് വേണ്ടി തൊഴിലെടുക്കാൻ പ്രാപ്തമാക്കും. നിങ്ങൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് ലഭിച്ചാൽ ഇത് സാധ്യമാവും. നിങ്ങളുടെ യഥാർത്ഥ തൊഴിലുടമയുടെയോ മറ്റ് ദ്വിതീയ തൊഴിൽ ഉടമകളുടെയോ അംഗീകാരം ഇല്ലാതെ തന്നെ അത് സാധ്യമാവും,” മന്ത്രാലയം ശനിയാഴ്ച ട്വീറ്റ് ചെയ്തു.

2018 ൽ അവതരിപ്പിച്ച പുതിയ സംവിധാനം, തൊഴിൽ കമ്പോളത്തിന്റെ വഴക്കം വർദ്ധിപ്പിക്കുന്നതിനും നിലവിലുള്ള തൊഴിൽ വിപണിയിൽ നിന്ന് തൊഴിലുടമകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹാകരമാവും. എന്നാൽ രാജ്യത്തിന് പുറത്തുനിന്നുള്ള തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു എന്നത് മലയാളികളടക്കമുള്ള പ്രവാസികളെ ബാധിച്ചേക്കാം.

മൾട്ടി എം‌പ്ലോയർ കരാറിന് കീഴിൽ, നിങ്ങളുടെ പാർട്ട് ടൈം വർക്ക് പെർമിറ്റ് വഴി നിങ്ങളുടെ നിലവിലുള്ള തൊഴിലുടമകളുടെ അംഗീകാരമില്ലാതെ ഒന്നിൽ കൂടുതൽ തൊഴിലുടമകൾക്കായി പ്രവർത്തിക്കാൻ മന്ത്രാലയം നിങ്ങൾക്ക് അനുമതി നൽകും.

ഈ പദ്ധതി പ്രകാരം, കമ്പനികൾക്ക് വിദഗ്ധ തൊഴിലാളികളെ വിദേശ രാജ്യത്തിനുള്ളിൽ നിന്ന് പാർട്ട് ടൈം കരാറുകളിൽ നിയമിക്കാൻ കഴിയും. യൂണിവേഴ്സിറ്റി ബിരുദമോ തുടർ പഠനമോ ഉള്ളവരെയും ഏതെങ്കിലും മേഖലയിൽ ഡിപ്ലോമ പൂർത്തിയാക്കിയവരെയും ഇത്തരത്തിൽ ജോലിക്കെടുക്കാം. ഈ തൊഴിലാളികൾക്ക് നിരവധി പാർട്ട് ടൈം ജോലികൾ ചെയ്യാനും ഈ കരാർ അനുവദിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook