റി​യാ​ദ്: സൗ​ദി​യി​ലെ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തിലേക്ക് ഇനിമുതൽ സ്ത്രീ​ക​ൾ​ക്കും പ്രവേശിക്കാം. ആ​ദ്യ​മാ​യാ​ണ് സ്ത്രീ​ക​ൾ​ക്കു ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ഈ ​മാ​സം 12ന് ​അ​ൽ അ​ഹ്ലി- അ​ൽ ബാ​റ്റി​ൻ ക്ല​ബ്ബു​ക​ൾ ത​മ്മി​ലു​ള്ള മ​ൽസ​രം കാ​ണാ​ൻ സ്ത്രീ​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന് സൗ​ദി വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ജി​ദ്ദ​യി​ലും ദ​മാ​മി​ലും ന​ട​ക്കു​ന്ന മ​ൽസ​ര​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സൗ​ദി​യി​ൽ കാ​യി​ക മ​ൽസ​ര​ങ്ങ​ളി​ൽ​നി​ന്നും സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ​നി​ന്നും സ്ത്രീ​ക​ളെ വി​ല​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ അ​ടു​ത്തി​ടെ ഇ​ത്ത​രം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സൗ​ദി ഭ​ര​ണ​കൂ​ടം അ​യ​വു​വ​രു​ത്തു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണി​ൽ സ്ത്രീ​ക​ൾ​ക്കു വാ​ഹ​നം ഓ​ടി​ക്കാ​ൻ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ