Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ഭര്‍ത്താവ് ബര്‍ഗര്‍ മറന്നു; വിവാഹ മോചനത്തിനൊരുങ്ങി യുവതി

എന്നാല്‍ കറക്കം കഴിഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിക്ക് വെറും കൈയ്യോടെയാണ് ഭര്‍ത്താവ് വീട്ടിലെത്തിയത്

burger

ദുബായ്: അത്താഴത്തിന് ബര്‍ഗര്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ ഭര്‍ത്താവ് അക്കാര്യം മറന്നപ്പോള്‍, വിവാഹ മോചനത്തിനായി യുവതി കോടതിയെ സമീപിച്ചു. ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയപ്പോള്‍ യുവതി വീട്ടില്‍ തനിച്ചായിരുന്നു. അത്താഴത്തിന് ബര്‍ഗര്‍ വാങ്ങിക്കൊണ്ടു വരാമെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞിരുന്നത്.

എന്നാല്‍ കറക്കം കഴിഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിക്ക് വെറും കൈയ്യോടെയാണ് ഭര്‍ത്താവ് വീട്ടിലെത്തിയത്. പട്ടിണിയായ യുവതി വിവാഹ മോചനത്തിന് അപേക്ഷിക്കുകയായിരുന്നുവെന്ന് അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചു ദമ്പതികള്‍ കുറച്ചുകൂടി ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണെന്ന് അഭിഭാഷകനായ ഹസന്‍ അല്‍ മസ്രൂദി അഭിപ്രായപ്പെട്ടു.

യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ കുറയുമെന്നും ചെറിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുന്നതില്‍ മാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Woman in uae seeks divorce after husband forgets her burger

Next Story
സൗദി രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തെ സ്വാഗതം ചെയ്ത് സോഷ്യൽ മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com