റിയാദ് : ലോകത്തിലെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസഞ്ചർ ആപ്പായ വാട്സ്ആപ്പ് അൽപസമയത്തേക്ക് നിലച്ചപ്പോൾ നിശ്ചലമായത് ഒരു രാവ്. സൗദി അറേബ്യയിൽ പ്രാദേശിക തലത്തിൽ സ്വദേശികൾ ആശയ വിനിമയത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാട്സ്ആപ്പ് ആണ്.

ബുധനാഴ്ച രാത്രി സൗദി സമയം 11 മണിക്കാണ് വാട്സ്ആപ്പ് പ്രവർത്തനം നിലച്ചത്. തുടർന്ന് പ്രമുഖ സോഷ്യൽ മീഡിയകളായ ഫേസ്ബുക്കിലും ട്വിറ്ററിലും കലിപ്പ് തീർക്കാൻ ട്രോളുകൾ ഒഴുക്കി. ചിലർ നിരാശ പങ്കുവെച്ചു. മുൻ കൂട്ടി വിവരം അറിയിക്കാത്തതിൽ ചിലർ പ്രതിഷേധിച്ചു. നിമിഷങ്ങൾക്കകം ഫേസ്ബുക്കിലും ട്വിറ്ററിലും #whatsaapdown എന്ന് ആഷ് ടാഗുകൾ പൊന്തി. ചിലർ RIP whats-app എന്ന് പരിഹസിച്ച് സ്റ്റാറ്റസിട്ടു.

ഉടൻ വരില്ലേ കാത്തിരിക്കുമെന്ന് ചിലർ. തെറിവിളിച്ചു ആത്മസംതൃപ്തി നേടിയവരും കുറവല്ല . 100 കോടിയിലധികം ഉപയോക്താക്കളുള്ള മെസഞ്ചർ വഴി ദിനേനെ ശരാശരി 160 കോടി ഫോട്ടോകളും 25 കോടി വീഡിയോ ക്ലിപ്പുകളും കടന്ന് പോകുന്നത്. ആധുനിക കാലത്ത് സമൂഹത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്ര വലുതാണെന്നാണ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ രാത്രിയിലെ മെസ്സഞ്ചർ നിശ്ചലമായ മണിക്കൂറുകൾ.

സൗദി അറേബ്യയിൽ 21 മില്യൺ ആളുകൾ സോഷ്യൽ മീഡിയയിൽ സജീവ ഇടപെടലുകൾ നടത്തുന്നവരാണ്. ഇതിൽ 11 മില്യൺ വാട്സ്ആപ് മെസഞ്ചറിന്റെ ഉപയോക്താക്കളാണ്. ആശയവിനിമയം അൽപ സമയത്തേക്ക് നിശ്ചലമായപ്പോൾ നിലച്ചു പോയത് പ്രണയ സന്ദേശങ്ങൾ മുതൽ വാണിജ്യ രംഗത്തെ വലിയ ഇടപെടലുകൾ വരെ. മണിക്കൂറുകൾക് ശേഷം സേവനം പുനഃസ്ഥാപിച്ചതോടെ അഭിനന്ദങ്ങൾ അർപ്പിച്ചും സോഷ്യൽ മീഡിയയിലേക്ക് സന്ദേശങ്ങൾ ഒഴുകി.

നൗഫല്‍ പാലക്കാടന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ