scorecardresearch

ദുബായിലെ ഭാവിയുടെ മ്യൂസിയം ഒരു യഥാർത്ഥ മ്യൂസിയമാണോ? അതിനുള്ളിൽ എന്തെല്ലാം?

30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഏഴ് നിലകളുള്ള, തൂണുകളില്ലാത്ത ഈ കെട്ടിടം ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണ്

Museum of the Future

ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചർ അഥവാ ഭാവിയുടെ മ്യൂസിയം അടുത്തിടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഫെബ്രുവരി 23 ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

യുഎഇ സ്ഥാപിതമായി നൂറ് വർഷം പിന്നിടുന്ന 2071-ലേക്ക് സന്ദർശകരെ കൊണ്ടുപോകുന്ന ഒരു അനുഭവ യാത്രയാണ് മ്യൂസിയത്തിലെന്നാണ് റിപ്പോർട്ട്. ശാസ്ത്രജ്ഞർക്കും ചിന്തകർക്കും ഗവേഷകർക്കും ഭാവിയെക്കുറിച്ചുള്ള അവരുടെ ധീരമായ ആശയങ്ങളും ദർശനങ്ങളും ജീവസുറ്റതാക്കാൻ ഒരു ഇൻകുബേറ്ററായി പ്രവർത്തിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് അതിന്റെ നിർമ്മാതാക്കൾ പറയുന്നു.

അതുല്യമായ വാസ്തുവിദ്യ

30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഏഴ് നിലകളുള്ള, തൂണുകളില്ലാത്ത ഈ നിർമിതി ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണ്. വാസ്തുവിദ്യാപരമായി, 77 മീറ്റർ ഉയരത്തിൽ ഉള്ള, ബാഹ്യ ഘടനയിൽ മൂർച്ചയുള്ള കോണുകളില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ഉപയോഗപ്രദമായ കെട്ടിടങ്ങളിൽ ഒന്നാണിത്.

അതിന്റെ സ്റ്റെയിൻലെസ്സ്-സ്റ്റീൽ പുറം ഭാഗം അറബി കാലിഗ്രാഫിയിലെ പ്രചോദനാത്മക ഉദ്ധരണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എമിറാത്തി ആർട്ടിസ്റ്റ് മത്താർ ബിൻ ലഹെജ് ആണ് ഇത് രൂപകൽപ്പന ചെയ്തത്. സോളാർ പാനലുകൾ ഉപയോഗിച്ച് സൗരോർജ്ജം വഴി ഉത്പാദിപ്പിക്കുന്ന 4,000 മെഗാവാട്ട് വൈദ്യുതിയാണ് ഇതിന് നൽകുന്നത്. വാസ്തുശില്പിയായ ഷോൺ കില്ലയാണ് മ്യൂസിയം രൂപകൽപന ചെയ്തത്. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനാണ് മ്യൂസിയത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

മനുഷ്യരാശിയുടെ ഭാവി, നഗരങ്ങൾ, സമൂഹങ്ങൾ, ഭൂമിയിലെ ജീവിതം, ബഹിരാകാശത്തിലേക്കുള്ള വഴി എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി, ബിഗ് ഡാറ്റ വിശകലനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമൻ മെഷീൻ ഇന്ററാക്ഷൻ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഇത് ഉപയോഗിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സ്മാർട്ട് സിറ്റികൾ, ഊർജം, ഗതാഗതം എന്നിവയ്ക്കായുള്ള ഇന്നൊവേഷൻ ലബോറട്ടറികൾ, ഭാവി കണ്ടുപിടുത്തങ്ങളുടെ സ്ഥിരം മ്യൂസിയം, പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള ലബോറട്ടറികൾ എന്നിവയും ഉൾപ്പെടുന്നു. പ്രത്യേകിച്ച് നിർണായക സാമൂഹിക വെല്ലുവിളികളുമായി ബന്ധപ്പെട്ട വികസന മേഖലകളിൽ. ബഹിരാകാശ യാത്രയും ബഹിരാകാശ യാത്രയെ നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതുമാണ് മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു വലിയ ഘടകം. മ്യൂസിയത്തിന്റെ ഒരു നില ഡിഎൻഎ സാമ്പിളിലും ജനിതകശാസ്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇത് ശരിക്കും ഒരു മ്യൂസിയമാണോ?

പരമ്പരാഗതമായി ചരിത്രപരമോ കലാപരമോ സാംസ്കാരികമോ ആയ വസ്തുക്കളെ പ്രദർശിപ്പിക്കുകയോ സംരക്ഷിക്കുകയോ പഠിക്കുകയോ ചെയ്യുന്ന സ്ഥലമോ കെട്ടിടമോ ആണ് മ്യൂസിയം എന്ന നിർവചനത്തിൽ വരുന്നത്. പരിമിതമായ പരമ്പരാഗത അർത്ഥത്തിലുള്ള ഒരു മ്യൂസിയം എന്നതിലുപരി, ശാസ്ത്രജ്ഞർക്കിടയിൽ നവീന ആശയങ്ങൾ വളർത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ലബോറട്ടറിയാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ. ഏറ്റവും പുതിയതും നിരന്തരം പുതുക്കുന്നതുമായ ഉള്ളടക്കവും പ്രദർശനങ്ങളും നിറഞ്ഞ ഈ മ്യൂസിയത്തെ ഒരു ജീവനുള്ള മ്യൂസിയമെന്ന് വിശേഷിപ്പിക്കാം.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Whats inside the newly opened museum of the future in dubai is it really a museum

Best of Express