റിയാദ്: സൗദി അറേബ്യയിൽ യുദ്ധ വിമാനം തകർന്നുവീണു. പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. സൗദി അറേബ്യയിലെ തെക്ക്-കിഴക്കൻ അതിർത്തി നഗരമായ നജ്‌റാനിലാണ് സാങ്കേതിക തകരാറുമൂലം യുദ്ധ വിമാനം തകർന്ന് വീണത്. സഖ്യ സേനയുടെ ഭാഗമായി യെമൻ യുദ്ധത്തിൽ പങ്കെടുക്കുന്ന ജോർദാൻ സൈന്യത്തിന്റെ എഫ്-16 യുദ്ധവിമാനമാണ് വെളളിയാഴ്ച ഉച്ചക്ക് 1.45 ന് സൗദി അതിർത്തിക്കുള്ളിൽ തകർന്നു വീണത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ