മനാമ: ബഹ്‌റൈനില്‍ സ്വദേശികള്‍ വിവാഹം ചെയ്ത വിദേശി വനിതകള്‍ക്ക് അനുവദിക്കുന്ന വീസ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ഉപാധികേളാടെ ദീര്‍ഘിപ്പിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പാര്‍ലമെന്റ് നിര്‍ദേശം മാനിച്ചാണ് സ്വദേശി പൗരന്‍മാര്‍ വിവാഹം ചെയ്ത വിദേശ സ്ത്രീക്കുള്ള വീസ കാലാവധി അഞ്ച് വര്‍ഷമായി വര്‍ധിപ്പിക്കാനുള്ള കാബിനറ്റ് തീരുമാനം.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തിലായിരുന്നു കാബിനറ്റ് യോഗം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ