കുവൈത്ത് സിറ്റി: ജനതാ കൾചറൽ സെന്റർ (ജെസിസി) കുവൈത്തിന്റെ ഏഴാമത് വൈക്കം മുഹമ്മദ് ബഷീർ അവാർഡ് മുന്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും പ്രശസ്ത എഴുത്തുകാരനുമായ ഡോ. ഡി.ബാബുപോളിന്. കുവൈത്തില്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തില്‍ ജെസിസി ഭാരവാഹികളാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നവംബർ 17 ന് കുവൈത്തിൽ നടക്കുന്ന വാർഷിക പൊതുസമ്മേളനത്തില്‍ അവാർഡ് സമ്മാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രശസ്ത സാഹിത്യകാരൻ എം.എൻ.കാരശ്ശേരി, ബാലസാഹിത്യവേദി മുൻ ഡയറക്ടർ പ്രൊഫസർ നെടുമുടി ഹരികുമാർ, ഗാനരചയിതാവും സംവിധായകനുമായ ബാലു കിരിയത്ത് എന്നിവർ ഉൾപ്പെട്ട ജൂറിയാണ് ബാബുപോളിനെ തിരഞ്ഞെടുത്തത്. വാർഷിക പൊതുയോഗത്തിൽ കുവൈത്തിൽ നിന്നുള്ള സാംസ്‌കാരിക നേതാക്കളും ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കെടുക്കുമെന്ന് ജെസിസി ഭാരവാഹികള്‍ അറിയിച്ചു.
മലബാർ കായൽ ഓഡിറ്റോറിയം, ഫഹാഹീൽ നടന്ന പത്രസമ്മേളനത്തിൽ ജനതാ കൾചറൽ സെന്റർ പ്രസിഡന്റ് സഫീർ പി.ഹാരിസ്, മധു എടമുട്ടം, ഷാജുദ്ദീൻ മാള, ഖലീൽ കായംകുളം, സമീർ കൊണ്ടോട്ടി തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ