റിയാദ്: റിയാദിൽ കലാ കായിക രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന യുണൈറ്റഡ് എഫ്സി ഇൻടെർണൽ ഫുട്ബോൾ സംഘടിപ്പിച്ചു. എല്ലാ മെമ്പർമാർക്കും അവസരം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇൻ ഹൗസ് ടൂർണമെന്റ് നടത്തിയത്. എല്ലാ മെമ്പർമാരെയും ഉൾപ്പെടുത്തി നാല് ഗ്രൂപ്പുകളാക്കി തിരിച്ചു. ശിഹാബ് പാഴൂർ, സഫീർ കൂട്ടിലങ്ങാടി, അലി കൊളത്തിക്കൽ, അഷ്‌റഫ് ഹിറ്റാച്ചി എന്നിവരെ ക്യാപ്റ്റന്മാരായി നിയമിച്ചു.

ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർ ഫൈനലിൽ പ്രവേശിച്ചു. ഖിലാഫത് എഫ്സി യും അപ്പച്ചാ എഫ്സിയും ഫൈനലിൽ പ്രവേശിച്ചു. സാഹിർ ഉദരംപൊയിൽ നേടിയ ഏക പക്ഷീയമായ ഒരു ഗോളിന് അപ്പച്ചാ എഫ്സി വിജയികളായി. ടൂർണമെന്റ് ക്ലബ് പ്രസിഡന്റ് ശിഹാബ് പാഴൂർ കിക്ക്‌ ഓഫ് നിർവ്വഹിച്ചു. ടൂർണമെന്റിലെ ഏക ഹാട്രിക്കിനും ടോപ്സ്കോററിനും ബാബു മഞ്ചേരി (അപ്പച്ചാ എഫ്സി), ബെസ്റ്റ് ഗോൾ കീപ്പർ റഈസ് കാളികാവ് (ഖിലാഫത് എഫ് സി), ബെസ്റ്റ് ഡിഫൻഡർ ശരീഫ് കോട്ടക്കൽ (അപ്പച്ചാ എഫ്സി), ബെസ്റ്റ് ഫോർവേഡ് സാഹിർ ഉദരംപൊയിൽ (അപ്പച്ചാ എഫ്സി) എന്നിവർ ട്രോഫികൾ സ്വീകരിച്ചു. വിന്നേഴ്‌സ് ട്രോഫിയും റണ്ണേഴ്‌സ് ട്രോഫിയും സ്പോൺസർ ചെയ്ത ബിസ്‌മി ലൈറ്റ് ആൻഡ് സൗണ്ട് മാനേജർ നവാസ് കണ്ണൂർ, നൗഷാദ് കോട്ടക്കൽ, ഷബീർ മേൽമുറി, ശിഹാബ് പാഴൂർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.

ഹസ്സൻ തിരൂർ, മജീദ് ബക്സർ, സൈഫു പൊന്മള, ഷാനവാസ് മങ്കട,ജാഫർ ചെറുകര, എന്നിവർ കളികൾ നിയന്ത്രിച്ചു. ഫൈസൽ പാഴൂർ, റിയാസ് പുല്ലാനി, വൈശാഖ് കണ്ണൂർ, സലിം, യഹ്‌യ, മൻസൂർ, സവാദ്, ശൗലിക്, റഷീദ്, ചെറിയാപ്പു മേൽമുറി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫുട്ബോൾ മത്സരങ്ങൾക്ക് ശേഷം കുട്ടികളുടെയും സ്ത്രീകളുടെയും കലാകായിക മത്സരങ്ങൾ നടന്നു. ക്ലബ് സെക്രട്ടറി ബാബു മഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന പരിപാടിയിൽ കുട്ടി വല്ലപ്പുഴ സ്വാഗതവും ജാനിസ് പൊന്മള നന്ദിയും പറഞ്ഞു. മൻസൂർ തിരൂർ, യാസിർ, ഹകീം എന്നിവർ ആശംസകൾ നേർന്നു.

ഈ ടൂർണമെന്റ് തികച്ചും മറ്റുള്ള ക്ലബ്ബുകളെക്കാളും മികവുറ്റതാണെന്നും എല്ലാവരും ഇതു പോലെ ഒത്തൊരുമിച്ചു മുന്നോട്ടു പോകണമെന്നും കളി നിയന്ത്രിച്ച ഹസ്സൻ തിരൂർ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ