റിയാദ്: റിയാദിലെത്തിയ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗ്യൂട്ടെറസിനിയെ വിദേശകാര്യ മന്ത്രി ആദിൽ ബിൻ അഹമ്മദ് ജുബൈറിന്റെ നേതൃത്വത്തിൽ റിയാദ് വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് അൽ യമാമ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. പുതിയ ദൗത്യത്തിന് ഗ്യൂട്ടെറസിനെ അഭിനന്ദിച്ച രാജാവ് മികച്ച പ്രവർത്തനം കാഴ്ചവെക്കാനാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
പരസ്പരം ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിനുള്ള വഴികളും ആഗോള സമാധാനവും ഇരുവർക്കുമിടയിൽ ചർച്ചയായി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ നായിഫ്, മന്ത്രിമാരായ ഡോ.ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽ അസ്സാഫ്, ഖാലിദ് ബിൻ അബ്ദുൾറഹ്മാൻ അൽ ഇസ്സ, ആദിൽ ബിൻ അഹമ്മദ് ജുബൈർ ഡോ .ആദിൽ ബിൻ സൈദ് അൽ താരിഫി തുടങ്ങിയവർ പങ്കെടുത്തു. പുതിയ യുഎൻ സെക്രട്ടറി ജനറലിന്റെ ആദ്യ സൗദി സന്ദർശനമാണിത്.