റിയാദ്: ക്ലിക്കോൺ മൈ ലൈറ്റ് വിന്നേഴ്സ് പ്രൈസ് മണിക്കും താജ് കോൾഡ് സ്റ്റോറേജ് റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടി മെൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ യുഎഫ്സി ആൻഡ് ഹാഫ് ലൈറ്റ് സംഘടിപ്പിച്ച സെവൻസ് ഫുട്‍ബോൾ ടൂർണമെന്റിൽ ലാൻഡ് റോൺ എഫ്സിക്ക് കിരീടം. കിങ്ഡം ഇന്റർ നാഷണൽ മൂവേഴ്‌സ് റിയൽ കേരള എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ലാൻഡ്‌റേൺ എഫ്സി പരാജയപ്പെടുത്തിയത്. ടൂർണമെന്റിലുടനീളം വിവിധ ടീമുകളിലായി കേരളത്തിലെ പ്രമുഖ കളിക്കാർ പങ്കെടുത്തത് കാണികൾക്ക് ആവേശമായി.

ടൂർണമെന്റിലെ ഫെയർ പ്ലേ ടീമായി ബ്ളാസ്റ്റേഴ്സ് വാഴക്കാടും, മികച്ച കളിക്കാരനായി അർഷാദ് കുട്ടു, ടോപ് സ്കോറർ അഫ്സഹ്, മികച്ച ഫോർവേർഡ് മുബാറക്, ഗോൾ കീപ്പർ ഷഫീക് എന്നിവരെ തിരഞ്ഞെടുത്തു. ടൂർണമെന്റിനോട് അനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങൾ അലിഫ് സ്കൂൾ പ്രിൻസിപ്പാൾ മുസ്തഫ, മലബാർ ടേസ്റ്റ് സൗദി മാനേജർ മൻസൂർ തിരൂർ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

വിന്നേഴ്സ് പ്രൈസ്മണി ക്ലിക്കോൺ പ്രതിനിധി ജാഫർ ചെറുകര, റണ്ണേഴ്‌സ് പ്രൈസ് മാണി താജ് കോൾഡ് സ്റ്റോറേജ് മാനേജർ ഷാജഹാൻ, വിന്നേഴ്സ് ട്രോഫി സ്പീഡ് പ്രിന്റ് മാനേജർ ലത്തീഫ് ചാലിയാർ, റണ്ണേഴ്‌സ് ട്രോഫി മെൻസ് ക്ലബ്ബ് മാനേജർ റഷീദ് എന്നിവർ കൈമാറി. ഖാലിദ് അൽ ശമരി, മുസ്തഫ കവ്വായി, ബഷീർ കാരന്തൂർ, കുട്ടി വല്ലപ്പുഴ, അലി കൊളതിക്കൽ, ഷഹനവാസ്, മങ്കട, എന്നിവർ മറ്റ് ട്രോഫികൾ വിതരണം ചെയ്തു. നവാസ് കണ്ണൂർ , ശരീഫ് കാളികാവ്, ഹസ്സൻ തിരൂർ, മജീദ് ബക്സർ, ഷറഫു പൊന്മള, ഷഫീക് വലിയങ്ങാടി, അൻസാർ തരിശ്, ഫൈസൽ പാഴൂർ സഫീർ കുട്ടിപ്പ, സിദ്ധിഖ് ഷബീർ, എന്നിവർ കളികൾ നിയന്ത്രിച്ചു.

ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബാബു മഞ്ചേരി അധ്യക്ഷനായ സമാപന ചടങ്ങിൽ മുഖ്യ രക്ഷാധികാരികളായ ഷകീബ് കൊളക്കാടൻ, അബ്ദുള്ള വല്ലാഞ്ചിറ, ബഷീർ ചേലേമ്പ്ര, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മസൂദ് കളത്തിൽ സ്വാഗതവും അഷ്‌റഫ് ഹിറ്റാച്ചി നന്ദിയും പറഞ്ഞു. നൂറു കൊണ്ടോട്ടി, യഹിയ, ജാവേദ്, അഫ്സൽ, ചീര, സിയാദ്, ഹകീം, സച്ചു, വൈശാഖ്, അനൂപ്, വിശാൽ, ജാനിസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ