Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

യുഎഇയുടെ ബഹിരാകാശ പേടകം ചൊവ്വയിലേക്ക് കുതിച്ചു; വിക്ഷേപണം വിജയകരം

പ്രതീക്ഷ എന്ന് അർഥം വരുന്ന ‘അമാൽ’ എന്ന് പേരിട്ട പദ്ധതിയുടെ കൗൺഡൗൺ അറബിയിലായിരുന്നു

UAE, യുഎഇ, Mars, ചൊവ്വ, Arab world, spacecraft, ബഹിരാകാശ പേടകം, iemalayalam, ഐഇ മലയാളം

ടോക്കിയോ: യുണൈറ്റഡ് അറബ് എമിറേറ്റിന്റെ ചരിത്രദൗത്യം ഏറ്റെടുത്ത് അറബ് ലോകത്തിന്റെ ആദ്യ ബഹിരാകാശ പേടകം ചൊവ്വയിലേക്ക് കുതിച്ചു. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ പുലർച്ചെ 1.58നാണ് വിക്ഷേപണം നടന്നത്. പ്രതീക്ഷ എന്ന് അർഥം വരുന്ന ‘അമാൽ’ എന്ന് പേരിട്ട പദ്ധതിയുടെ കൗൺഡൗൺ അറബിയിലായിരുന്നു.

വിക്ഷേപണം നടന്ന് ഒരു മണിക്കൂറിന് ശേഷം ലോഞ്ച് വെഹിക്കിളില്‍ നിന്നും ഹോപ്പ് പ്രോബ് വിജയകരമായി വേര്‍പ്പെടുത്തിയതായി ലോഞ്ച് ഓപ്പറേറ്റര്‍ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലോഞ്ച് സര്‍വീസസ് സ്ഥിരീകരിച്ചു. 200 ദിവസത്തെ യാത്രയ്ക്കൊടുവിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

Read More: ചൊവ്വ കീഴടക്കാന്‍ യുഎഇ; വിക്ഷേപണം 20നും 22നും ഇടയിൽ

മിനിറ്റുകള്‍ക്കുള്ളില്‍ പ്രോബ് ടെലികോം സംവിധാനം സജ്ജമായി. ആദ്യ സിഗ്‌നല്‍ ദുബായ് അല്‍ ഖവനീജിലെ മിഷന്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയും ചെയ്തതായി പ്രോബ് ഡയറക്ടർ ഒമ്രാൻ ഷറഫ് അറിയിച്ചു.

എച്ച്-ടു എ റോക്കറ്റിലായിരുന്നു വിക്ഷേപണം. 1.3 ടണ്‍ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്. 73.5 കോടി ദിര്‍ഹത്തിന്റേതാണ് പദ്ധതി. 135 ഇമറാത്തി എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ എന്നിവരുടെ ആറ് വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണിത്.

Read More: ബഹിരാകാശത്തുനിന്നുളള ദുബായ്‌യുടെ ചിത്രങ്ങൾ പങ്കുവച്ച് അൽമൻസൂരി

യുഎഇയുടെ രൂപീകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന 2021 ഫെബ്രുവരിയിൽ ഹോപ്പ് ചൊവ്വയിലെത്തും.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഓസോൺ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഘടകങ്ങളാണ് ഹോപ്പിൽ ഉള്ളത്.

Read More: യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ പകര്‍ത്തിയ മക്ക; ചിത്രം വൈറലാകുന്നു

ജപ്പാനിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് രണ്ട് തവണ മാറ്റിവെച്ച ചരിത്ര ദൗത്യമാണിത്. ജൂലായ് 15-നാണ് കുതിപ്പിന് തീരുമാനിച്ചിരുന്ന ആദ്യതീയതി. എന്നാല്‍ വീണ്ടും 48 മണിക്കൂര്‍ വൈകി 17-ലേക്ക് മാറ്റിവെച്ചു.

ആദ്യ ഇമറാത്തിനിര്‍മിത ഉപഗ്രഹമായ ഖലീഫാസാറ്റ് 2018-ല്‍ വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച അതേ സ്ഥലത്താണ് ഹോപ്പിന്റെ വിക്ഷേപണവും നടന്നത്.

Read More: ആദ്യ ബഹിരാകാശ യാത്രികന്റെ ചിത്രമുള്ള നാണയം പുറത്തിറക്കി യുഎഇ

2117 ഓടെ ചൊവ്വയിൽ ഒരു മനുഷ്യ കോളനി പണിയാൻ യുഎഇ ലക്ഷ്യമിട്ടിട്ടുണ്ട്.

“50 വർഷത്തിനുള്ളിൽ യുഎഇക്ക് ചൊവ്വയിലെത്താൻ കഴിയുമെങ്കിൽ അവർക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നുള്ള ശക്തമായ സന്ദേശമാണ് ഇത് അറബ് യുവാക്കൾക്ക് നൽകുന്നത്,” എമിറേറ്റ്സ് മാർസ് മിഷന്റെ പ്രോജക്ട് ഡയറക്ടർ ഒമ്രാൻ ഷറഫ് ഞായറാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

Read More: UAE’s Amal spacecraft rockets toward Mars in Arab world 1st

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Uaes amal spacecraft rockets toward mars in arab world 1st

Next Story
നിയന്ത്രണങ്ങൾ ലഘൂകരിക്കും; സെപ്‌റ്റംബർ ഒന്നിനു സ്‌കൂളുകൾ തുറക്കുമെന്ന് ഖത്തർqatar
The moderation of comments is automated and not cleared manually by malayalam.indianexpress.com