യുഎഇയിൽ ജോലി സമ്മർദം മൂലം തന്റെ ഗർഭം അലസിയതിന് നഷ്ടപരിഹാരമായി 10 ലക്ഷം ദിർഹം ആവശ്യപ്പെട്ട് മുൻ തൊഴിലുടമയ്ക്കെതിരെ യുവതി കോടതിയെ സമീപിച്ചു.
കമ്പനി തനിക്ക് ലീവ് അലവൻസായി 180,000 ദിർഹം, ബോണസ് 694,000 ദിർഹം, ലാൻഡ് കമ്മീഷൻ 510,000 ദിർഹം, 9 വർഷത്തെ കെട്ടിട വാടക കമ്മീഷൻ 500,000 ദിർഹം പാട്ടത്തിന് ഓരോ വർഷവും നൽകണമെന്ന് അവർ പറഞ്ഞു.
താൻ നേരത്തെ വിരമിക്കാനായി നിർബന്ധിക്കപ്പെട്ടെന്നും അറബ് യുവതി പരാതിയിൽ അവകാശപ്പെട്ടു. ജോലി തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 20 വർഷത്തോളമായി കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ടെന്നും പ്രതിമാസം 77,000 ദിർഹം ശമ്പളം വാങ്ങുന്നുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.
താൻ എഗ് ഇംപ്ലാന്റേഷൻ സർജറിക്ക് വിധേയായിരുന്നെന്നും തുടർന്ന് ഗർഭിണിയായിരുന്നെന്നും യുവതി പറഞ്ഞു.
“നേരത്തെയുള്ള വിരമിക്കൽ ചർച്ച ചെയ്യാൻ കമ്പനി തന്നെ വിളിച്ചിരുന്നു. തന്റെ സാഹചര്യം വിശദീകരിക്കുകയും മീറ്റിംഗ് മാറ്റിവയ്ക്കാൻ അഭ്യർത്ഥിക്കാൻ പ്രസക്തമായ രേഖകൾ സമർപ്പിക്കുകയും ചെയ്തു. കമ്പനി തന്റെ ആവശ്യം നിരസിച്ചു,” പരാതിക്കാരി പറഞ്ഞു.
മാനസിക പിരിമുറുക്കം നിറഞ്ഞ സാഹചര്യമാണ് തന്റെ ഭ്രൂണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും അവർ പറഞ്ഞു.