Latest News

വിരമിച്ച പ്രവാസികൾക്ക് യുഎഇയിൽ താമസിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഭേദഗതി

ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

UAE, UAE 4.5 day working week, UAE 4.5 day working week from 2022 January 1, UAE new working week, UAE new off days, Dubai new working week, Abu Dhabi new working week, gulf news, uae news, dubai news, abu dhabi news, sharjah news, latest news, overseas news, malayalam news, news in malayalam, indian express malayalam, ie malayalam

യുഎഇയിൽ വിരമിച്ച പ്രവാസികൾക്ക് താമസാനുമതി നൽകുന്നതിനുള്ള വ്യവസ്ഥകളിൽ ഭേദഗതിക്ക് അംഗീകാരം. ഇന്ത്യയിൽ നിന്നുള്ളവരടക്കമുള്ള പ്രവാസികൾക്ക് വിരമിച്ച ശേഷവും യുഎഇയിൽ കഴിയാൻ അനുവാദം നൽകുന്ന തരത്തിലുള്ള നിയമത്തിനാണ് യുഎഇ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകിയത്.

ഭേദഗതികൾ അനുസരിച്ച്, ഇനിപ്പറയുന്ന മാനദണ്ഡങ്ങളിലൊന്ന് പ്രകാരം യോഗ്യതയുള്ള വിരമിച്ചവർക്ക് യുഎഇയിൽ താമസാനുമതിയുണ്ടാവും.

  • ഒരു ദശലക്ഷം ദിർഹം മൂല്യമുള്ള സ്വത്ത് (ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട സ്ഥാപനം മൂല്യനിർണ്ണയം നടത്തണം)
  • ഒരു ദശലക്ഷം ദിർഹത്തിൽ കുറയാത്ത ബാങ്ക് നിക്ഷേപം
  • പ്രതിവർഷം 180,000 ദിർഹത്തിൽ കുറയാത്ത സജീവ വരുമാനം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ ഭേദഗതികൾ പ്രഖ്യാപിച്ചത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Uae visa program for expats to stay after retirement

Next Story
ഖത്തറിൽ തൊഴില്‍മാറ്റ വ്യവസ്‌ഥകള്‍ ലഘൂകരിച്ചു; അതേ വിഭാഗത്തിലെ വീസ വേണമെന്നില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com