scorecardresearch
Latest News

India UAE Flight News: യാത്രാവിലക്ക് നീങ്ങുന്നു; റെസിഡൻസി വിസയുള്ളവർക്ക് വ്യാഴാഴ്ച മുതൽ യുഎഇയിലേക്കു മടങ്ങാം

പ്രവാസികൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ

flight, ie malayalam
പ്രതീകാത്മക ചിത്രം

India UAE Flight News: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് തിരിച്ചും യാത്ര ചെയ്യാനാവാതെ പ്രതിസന്ധിയിലായ ആയിരക്കണക്കിനു പ്രവാസികൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ. ഇന്ത്യയും പാക്കിസ്ഥാനും അടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്രാവിലക്ക് നീക്കിയിരിക്കുകയാണ് യുഎഇ.റസിഡൻസ് പെർമിറ്റുള്ളവർക്ക് ഓഗസ്റ്റ് അഞ്ചു മുതൽ മടങ്ങാം.

യുഎഇയിൽനിന്ന് കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തവർക്കാണ് മടങ്ങാനാവുക. വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് യാത്രാനുമതിയ്ക്കായി സമർപ്പിക്കണം.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് ആണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്. ചില പ്രത്യേക തൊഴിൽ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന വാക്സിൻ എടുക്കാത്തവർക്കും ഓഗസ്റ്റ് അഞ്ചു മുതൽ തിരിച്ചുപോകാൻ കഴിയും.

Read More: India-UAE Flight News: ഇന്ത്യയില്‍ നിന്ന് യുഎഇലേക്ക് നേരിട്ട് യാത്ര ചെയ്യാം; യോഗ്യതാ മാനദണ്ഡങ്ങള്‍

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ, യുഎഇയിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകർ, വിദ്യാർത്ഥികൾ, യുഎഇയിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകൾ സ്വീകരിക്കേണ്ടവർ, സർക്കാർ ഏജൻസികളിലോ ഫെഡറൽ ഏജൻസികളിലോ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വാക്സിൻ എടുത്തിട്ടില്ലാത്ത സാഹചര്യത്തിലും യാത്ര ചെയ്യാനാവുക.

ഈ വിഭാഗത്തിലുള്ളവുടെ കൈവശം യാത്രാ തിയതിയുടെ 48 മണിക്കൂറിനുള്ളിൽ നേടിയ പിസിആർ നെഗറ്റീവ് പരിശോധനഫലമുണ്ടാകണം. ഇതുകൂടാതെ വിമാനത്തിൽ കയറുന്നതിനു മുൻപായി റാപ്പിഡ് ടെസ്റ്റ് എടുക്കുകയും നിർദേശിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും യുഎഇയിൽ എത്തിയശേഷം പിസിആർ ടെസ്റ്റിനു വിധേയമാകുകയും ക്വാറന്റൈൻ പൂർത്തിയാക്കുകയും വേണം.

Also Read: അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

യാത്രാനുമതിയ്ക്കായി ഫെഡറൽ ഇമിഗ്രേഷൻ ഡിപ്പാർടൻറ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് എന്നിവയുടെ വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി പേർ തിരികെ പോകാനാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ പലർക്കും ആശ്വാസമാവുകയാണ് യുഎഇ സർക്കാറിന്റെ യാത്രാ ഇളവുകൾ.

Read More: India-UAE Flight News: അടച്ചിട്ടിട്ടും തിരക്കൊഴിയാതെ ഇന്ത്യ ഗൾഫ് വിമാന റൂട്ട്

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae to ease flight restrictions from india