ദുബായ്: പാക്കിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് പുതിയ വിസ അനുവദിക്കുന്നത് യുഎഇ താൽക്കാലികമായി നിർത്തലാക്കി. ഈ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് കരുതപ്പെടുന്നത്.
പാകിസ്ഥാന് പുറമെ തുർക്കി, ഇറാൻ, യമൻ, സിറിയ,ഇറാഖ്, സൊമാലിയ, കെനിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലുള്ളവർക്ക് വിസ നൽകുന്നതും യുഎഇ താൽക്കാലികമായി നിർത്തിവച്ചു . ഏതൊക്കെ തരം വിസകളാണ് നൽകാത്തതെന്നകാര്യം വ്യക്തമാക്കിയിട്ടില്ലെന്നു പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവിനെ അധികരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ അടുത്തിടെ നൽകിയ വിസകളെ നിരോധനം ബാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More: ഒന്നിലധികം തൊഴിലുടമകൾക്ക് വേണ്ടി ജോലി; യുഎഇയിലെ മൾട്ടി എംപ്ലോയർ കരാർ വിശദമാക്കി മന്ത്രാലയം
കഴിഞ്ഞ മാസം അവസാനം മുതൽ പാക്കിസ്ഥാനിൽ കോവിഡ് ബാധ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ഫൈസലാബാദ്, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ രോഗത്തിന്റെ പോസിറ്റീവ് നിരക്ക് വർദ്ധിക്കുകയും ചെയ്തിരുന്നു.