Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

കോവിഡ്: ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ

ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്കാണ് വിലക്ക്. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം തീരുമാനം പുനഃപരിശോധിക്കും

ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി യുഎഇ. ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്കാണ് വിലക്ക്. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം തീരുമാനം പുനഃപരിശോധിക്കും.

കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ താമസിച്ചവർക്കും ഇന്ത്യയിലൂടെ ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും വിലക്ക് ബാധകമാണ്. ഇരു കൂട്ടരെയും യുഎഇയിലേക്ക് പ്രവേശിക്കാൻ അനിവധിക്കുകയില്ല. ഇത് സംബന്ധിച്ച അറിയിപ്പ് യുഎഇ വിമാന കമ്പനികൾക്കും ട്രാവൽ കമ്പനികൾക്കും നൽകി.

കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് യുഎഇ. സൗദി, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ്. 3,14,835 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് പ്രതിദിന സംഖ്യ മൂന്നു ലക്ഷം കടക്കുന്നത്.

രാജ്യത്ത് ഇതുവരെ 1,59,30,965 പേർക്കാണു കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,104 പേർ മരിച്ചു. ഇതും റെക്കോർഡാണ്. ആകെ മരണം 1,84,657 ആയി. 22,91,428 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,34,54,880 പേർ രോഗമുക്തരായി.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Uae restrict passengers from india due to covid surge

Next Story
ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
The moderation of comments is automated and not cleared manually by malayalam.indianexpress.com