ദുബായ്: തെക്കന്‍ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യു ഇ എയിലും. ദുബായ്, ഷാര്‍ജ, അജ്മാന് ഉള്‍പ്പെടെ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
ഇന്നു വൈകീട്ട് 8.07നാണു തെക്കന്‍ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവകേന്ദ്രം.
ഭൂചലനം അനുഭവപ്പെട്ട കാര്യം നിരവധി പേര് ട്വിറ്ററില്‍ പങ്കുവച്ചു. എന്നാല്‍ ഭൂചലനം യു എ ഇയെ ബാധിച്ചിട്ടില്ലെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) ട്വീറ്റില്‍ പറഞ്ഞു.
രാജ്യത്തെ കെട്ടിടങ്ങള്‍ ആഗോള ഭൂകമ്പ കോഡുകള്‍ അടിസ്ഥാനമാക്കിയുള്ളതിനാല്‍ യു എ ഇ നിവാസികള്‍ ഭൂകമ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് എന്‍ സി എമ്മിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം ഇതു രണ്ടാം തവണയാണ് യു എ ഇയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ജൂലായ് മൂന്നിനുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രവും തെക്കന്‍ ഇറാനായിരുന്നു. ഇറാന്റെ തെക്കു ഭാഗത്ത് ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടാറുണ്ട്. ഈ മേഖലയ്ക്കു സമീപമുള്ള യു ഇ എയുടെ വടക്കന്‍ പ്രദേശങ്ങളായ ഫുജൈറയിലെയും റാസല്‍ ഖൈമയിലെയും ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെടുന്നത് പതിവാണ്്.
ജൂണ്‍ 15 ന് ഇറാനിലെ കിഷ് ദ്വീപിലുണ്ടായ മൂന്ന് ഭൂകമ്പങ്ങള്‍ ഗള്‍ഫിലുടനീളം അനുഭവപ്പെട്ടിരുന്നു. ദിവസം ശരാശരി ഒരു ഭൂകമ്പം അനുഭവപ്പെടുന്ന രാജ്യമാണ് ഇറാന്. ചരിത്ര നഗരമായ ബാമില്‍ 2003ലുണ്ടായ ഭൂചലനത്തില്‍ 26,000 പേര് കൊല്ലപ്പെട്ടു. 2017ല്‍ പടിഞ്ഞാറന്‍ ഇറാനില്‍ അറന്നൂറിലധികം പേരും ഭൂചലനത്തില്‍ മരിച്ചു.