ദുബായ്: യു ഇ എയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് ജാഗതാ നിര്‍ദേശം പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം). ഇന്ന് രാജത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ്.
ദുബായിലെ ഹത്തയിലും ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമയിലെയും ചില പ്രദേശങ്ങളിലും ഇടത്തരം മഴ ലഭിച്ചു. അജ്മാന്‍ മുതല്‍ ഫുജൈറ വരെ കിഴക്കന്‍ മേഖലയില്‍ മഴ ലഭിച്ചു. റാസല്‍ ഖൈമയിലെ മലനിരകളില്‍ൈ വെള്ളം ഒഴുകുന്നത് എന്‍ സി എം പുറത്തുവിട്ട വീഡിയോയില്‍ റലേക്ക് വെള്ളം കാണിച്ചു.
അപകടകരമായ കാലാവസ്ഥാ സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ഓറഞ്ച് ജാഗതാ നിര്‍ദേശം കൊണ്ട് അര്‍ഥമാക്കുന്നത്. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
ചില കിഴക്കന്‍, പര്‍വത പ്രദേശങ്ങളില്‍ താഴ്വരകളില്‍ വെള്ളപ്പൊക്ക സാധ്യതയ്ക്കു മുന്നറിയിപ്പ് നല്‍കിയ എന്‍ സി എം ജനങ്ങളോട് പരമാവധി ജാഗ്രത പുലര്‍ത്താനും താഴ്വരകള്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അഭ്യര്‍ഥിച്ചു.
കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്നാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍ സി ഇ എം എ)യുടെ മുന്നറിയിപ്പ്. കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ മഴ, കാറ്റ്, ഇടിമിന്നല്‍, ഇടിമിന്നല്‍ എന്നിവ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
അല്‍ഐന്‍, അല്‍ ദഫ്ര മേഖലകളില്‍ നേരിയതും കനത്തതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ പ്രവചനങ്ങള്‍ കണക്കിലെടുത്ത് ജാഗ്രതയോടെ വാഹനമോടിക്കാനും സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും വേഗതപരിധികളും പാലിക്കാനും അബുദാബി സര്‍ക്കാര്‍ മീഡിയ ഓഫീസ് നിര്‍ദേശിച്ചു.
കഴിഞ്ഞയാഴ്ച ലഭിച്ച റെക്കോഡ് മഴയിലും അപ്രതീക്ഷിത പ്രളയത്തിലും ഏഴുപേര്‍ മരിച്ചിരുന്നു. തെരുവുകള്‍ വെള്ളത്തിലാകുകയും റോഡുകള്‍ തകരുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. കടകളില്‍ വെള്ളം കയറയതിനെത്തുടര്‍ന്ന് മലയാളികള്‍ക്ക് ഉള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരുന്നു. യു എ ഇയ്ക്കു പുറമെ മറ്റു ചില ഗള്‍ഫ് രാജ്യങ്ങളിലും വന്‍തോതില്‍ മഴ പെയ്തിരുന്നു.