/indian-express-malayalam/media/media_files/uploads/2021/06/moi-uae-app.jpg)
അബുദബി: യുഎഇയിൽ ഇനി കോവിഡ് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് (MOI UAE APP) വഴി അടയ്ക്കാം. എമിറേറ്റ്സ് ഐഡി നമ്പർ, പാസ്പോർട് നമ്പർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പിഴ ഈ ആപ്പ് വഴി അടയ്ക്കാൻ കഴിയും.
യുഎഇയിലെ താമസക്കാർക്കും സ്ഥാപനങ്ങൾക്കും ആപ്പ് വഴി പിഴ അടയ്ക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.
Find out how to pay precautionary measures violations through the MOIUAE smart application
Services .. At your fingertips#خدمات_وزارة_الداخلية#MOI_Services@uaemgovpic.twitter.com/IsMrG0vFoi— وزارة الداخلية (@moiuae) June 11, 2021
കോവിഡ് സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവർക്കുള്ള വിവിധ പിഴത്തുകകൾ യുഎഇ സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 50,000 ദിർഹം വരെയാണ് വിവിധ ഇനങ്ങളിൽ പിഴ ഈടാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.