ദുബായ്: കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍വച്ച് നഗ്നതാ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നടപടിയെടുക്കാനൊരുങ്ങി ദുബായ് അധികൃതർ. സംഭവത്തിലുൾപ്പെട്ട മുഴുവന്‍ പേരെയും നാട് കടത്തുമെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. സംഭവം യുഎഇയുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ദുബായ് മറീന പ്രദേശത്തുള്ള കെട്ടിടത്തിന്റ ബാൽക്കണിയില്‍ കഴിഞ്ഞയാഴ്ചയാണ് ഫോട്ടോഷൂട്ട് നടന്നത്. നഗ്നരായ യുവതികള്‍ പോസ് ചെയ്യുന്നത് മറ്റ് കെട്ടിടങ്ങളില്‍ നിന്ന് കാണാമായിരുന്നു. ചിത്രങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

Read More: റിപ്പോ നിരക്കിൽ മാറ്റമില്ല; ആർബിഐ വായ്പാനയം പ്രഖ്യാപിച്ചു

“സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ വ്യക്തികളേയും യുഎഇയില്‍ നിന്ന് നാട് കടത്തും. ഈ വിഷയത്തിൽ ഇനി കൂടുതല്‍ വിശദീകരണമില്ല,” അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനയില്‍ പറയുന്നു. കൃത്യത്തില്‍ ഉള്‍പ്പെട്ടരുടെ വിശദാംശങ്ങളൊന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ചയാണ് ഇവരുടെ അറസ്റ്റ് ദുബായ് പൊലിസ് രേഖപ്പെടുത്തിയത്. യുഎഇയുടെ ധാര്‍മികതയ്ക്കും മൂല്യങ്ങള്‍ക്കും എതിരായ ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ലെന്ന മുന്നറിയിപ്പും പൊലീസ് നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook