അബു ദാബി: യുഎഇ യിലെ 46ാമത് ദേശീയ ദിനവും സ്മാരക ദിനവും(രക്തസാക്ഷി ദിനം) അനുബന്ധിച്ച് നാല് ദിവസം അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് നാല് ദിവസം തുടർച്ചയായി അവധി ലഭിക്കുക. നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ അവധി ലഭിക്കും.

യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രവാചകൻ മുഹമ്മദിന്റെ ജന്മദിനവും, രക്തസാക്ഷി ദിനവും പ്രമാണിച്ചാണ് അവധി. ഡിസംബർ നാല് മുതൽ സാധാരണ പോലെ പ്രവൃത്തി ദിവസമായിരിക്കുമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ തുടർച്ചയായ അവധിയുടെ കാര്യത്തിൽ സ്വകാര്യമേഖലയുടെ കാര്യത്തിൽ തീരുമാനം വന്നിട്ടില്ല. തീരുമാനം വന്നില്ലെങ്കിൽ  ഞായറാഴ്ച പ്രവൃത്തി ദിവസമായിരിക്കും. തീരുമാനം ഉണ്ടായാൽ സ്വകാര്യമേഖലയിൽ  നാല് ദിവസം തുടർച്ചയായി അവധി ലഭിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ