ദുബായ്: കോവിഡ് രോഗവ്യാപനം നൽകിയ ആശങ്കകൾക്കിടയിലും ഭാവിയിലേക്കുള്ള പ്രത്യാശയോടെദേശീയ ദിനമാചരിച്ച് യുഎഇ. ഡിസംബർ രണ്ടിനാണ് രാജ്യം 49ാമത് ദേശീയ ദിനം ആചരിച്ചത്.
വിവിധ എമിറേറ്റുകളിൽ ദിനാചരണം നടന്നു. കരിമരുന്നു പ്രയോഗവും കലാപരിപരിപാടികളും അടക്കമുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. ദുബായ് മറീന ഓപ്പൺ സീ ഏരിയയിൽ ബുധനാഴ്ച വൈകിട്ടോടെ ആഘോഷ പരിപാടികൾ അറങ്ങേറി. കോവിഡ് സാഹചര്യത്തിൽ ഇത്തവണ കൂടുതലും വെർച്വൽ പരിപാടികളാണ് സംഘടിപ്പിച്ചത്.
A spectacular show that enshrined the values of our founding father, the late Sheikh Zayed bin Sultan Al Nahyan, which have guided the UAE since its inception.
Watch some highlights that reflect the Spirit of the Union and its people's efforts.#SeedsOfTheUnion #UAENationalDay49 pic.twitter.com/l020EXiipw
— Official UAE National Day Celebration (@OfficialUAEND) December 2, 2020
The Official 49th UAE National Day Celebration //t.co/63WihLOFG0
— Official UAE National Day Celebration (@OfficialUAEND) December 2, 2020
The Official 49th UAE National Day Celebration //t.co/jxlPwX6ok0
— Official UAE National Day Celebration (@OfficialUAEND) December 2, 2020
On the 49th National Day of the UAE, we remain grateful to those who planted the seeds of our union. We are proud of what we have achieved so far, and we will honor our forefathers by continuing to take the country forward into an ever brighter future. pic.twitter.com/AXa9uBaASZ
— محمد بن زايد (@MohamedBinZayed) December 2, 2020
1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടതിന്റെ വാർഷികമാണ് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നത്. അബുദാബി, ദുബൈ, ഷാർജ്ജ, ഫുജൈറ, അജ്മാൻ, ഉം അൽ കുവൈൻ എമിറേറ്റുകൾ ചേർന്നാണ് അന്ന് ഫെഡറേഷൻ രൂപം കൊണ്ടത്. 1972ലാണ് ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook