37 ആഴ്ചയ്ക്ക് ശേഷം യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു

നിയന്ത്രണങ്ങളോടെയാണ് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നത്

friday prayer, uae, uae mosques, firday namaz, uae news, gulf news, ie malayalam

ദുബായ്: യുഎഇയിലെ പള്ളികളിൽ  വെള്ളിയാഴ്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു.  37 ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ വെള്ളിയാഴ്ച പ്രാർത്ഥനകൾക്കായി പള്ളികൾ വീണ്ടും തുറക്കുന്നത്. പള്ളികൾ ഡിസംബർ നാല് മുതൽ വെള്ളിയാഴ്ച പ്രാർത്ഥനകൾക്കായി വീണ്ടും തുറക്കുമെന്ന് യുഎഇയിലെ നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) കഴിഞ്ഞ മാസം 24നാ അറിയിച്ചിരുന്നു. എന്നാൽ 30% പേർക്ക് മാത്രമേ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂവെന്നും എൻസിഇഎംഎ വ്യക്തമാക്കിയിരുന്നു.

പ്രാർഥനയ്ക്കെത്തുന്നവർ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. പ്രാർഥനാ സമയത്ത് ഉപയോഗിക്കുന്ന വിരിപ്പായ മുസല്ല വ്യക്തിഗതമായി കൊണ്ടുവരികയും വേണം. പ്രായമുള്ളവരും അസുഖങ്ങളുള്ളവരും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തരുതെന്നും അധികൃതർ നിർദേശിച്ചിരുന്നു.

പ്രഭാഷണത്തിന് (ഖുത്ബ) 30 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കുകയും പ്രാർത്ഥന കഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞ് അടയ്ക്കുകയും ചെയ്യും. പ്രഭാഷണവും പ്രാർത്ഥനയും ആകെ10 മിനിറ്റ് സമയം നീണ്ടുനിൽക്കും.

പള്ളികളിലെ വുളു സൗകര്യങ്ങളും വാഷ്‌റൂമുകളും അടച്ചിരിക്കും. ആരാധകർ വീട്ടിൽ നിന്ന് വുളു നിർവഹിക്കണമെന്നും എൻസിഇഎംഎ നിർദേശിച്ചിരുന്നു.

കോവിഡ്19 വ്യാപനത്തെ തുടർന്ന് യുഎഇയിലെ പള്ളികൾ അടച്ചതിന് ശേഷം ജൂലൈ ഒന്നിന്‌ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചിരുന്നു. പള്ളികളിൽ സാധാരണ പ്രാർഥനകൾക്ക് ഒരു നേരം നിശ്ചിത ആളുകൾക്ക് പ്രവേശനം നൽകിക്കൊണ്ടായിരുന്നു ഇത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Uae mosques open for friday prayers

Next Story
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിര്‍ഹം മലയാളിക്ക്abudhabi big ticket lottery, malayalai, gulf news, kuwait malayali, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com