മാധ്യമങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഓൺലൈൻ ഉള്ളടക്കം എന്നിവയെ നിയന്ത്രിക്കുന്ന ഒരു പുതിയ ഫെഡറൽ നിയമം യുഎഇ നടപ്പാക്കും. നിയമം ഈ വർഷം അവതരിപ്പിക്കുമെന്ന് മന്ത്രി സാംസ്കാരിക, യുവജന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി ഫെഡറൽ നാഷണൽ കൗൺസിലിനോട് (എഫ്എൻസി) പറഞ്ഞു.
മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും സംബന്ധിച്ച് 1980-ലെ 15-ാം നമ്പർ ഫെഡറൽ നിയമം ഭേദഗതി ചെയ്താണ് ുപുതിയ നിയമ നിർമാണx. ഇതിന്റെ കരട് നിയമം മന്ത്രാലയം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അൽ കാബി ചൊവ്വാഴ്ച എഫ്എൻസി അംഗങ്ങളോട് പറഞ്ഞു.
സാങ്കേതിക മാറ്റങ്ങൾക്ക് അനുസൃതമായി ഈ നിയമങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
“പുതിയ കരട് നിയമം തയ്യാറാക്കുമ്പോൾ, അത് പരമ്പരാഗത മാധ്യമങ്ങൾക്കൊപ്പം ആധുനിക മാധ്യമങ്ങൾക്കും ബാധകമാവും. സാധ്യമായ ഏറ്റവും മികച്ച മാർഗവും നിലവിലെ കാലത്തിന് അനുസരിച്ചാക്കും, ”അൽ കാബി പറഞ്ഞു.