/indian-express-malayalam/media/media_files/uploads/2017/12/newyear-dubai.jpg)
ദുബൈ: പുതുവർഷത്തോട് അനുബന്ധിച്ച് സർക്കാർ, സ്വകാര്യമേഖലയിലെ ജീവനക്കാരുടെ അവധി ദിവസങ്ങൾ യു എ ഇ സർക്കാർ പ്രഖ്യാപിച്ചു. ഇരു മേഖലകളിലും ജനുവരി രണ്ടിന് അവധി കഴിഞ്ഞ് പ്രവർത്തനം പുനരാരംഭിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. സർക്കാർ മേഖലയിൽ നീണ്ട അവധി ലഭിക്കുമ്പോൾ, ഞായാറാഴ്ച പ്രവൃത്തി ദിനത്തിന് ശേഷം സ്വകാര്യ മേഖലയക്ക് ഇപ്പോൾ അവധി പ്രഖ്യാപിച്ചിട്ടുളളൂ.
പുതുവത്സരദിനമായ ജനുവരി ഒന്നിന് സ്വകാര്യമേഖലയ്ക്ക് അവധിയായിരിക്കും. രണ്ടാം തിയതി മുതൽ സാധാരണഗതിയിൽ പ്രവർത്തിക്കും. സ്വകാര്യമേഖലയ്ക്കുളള അവധി വ്യാഴാചയാണ് പ്രഖ്യാപിച്ചത്. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിരറ്റൈസേഷൻ മന്ത്രാലയമാണ് അവധി പ്രഖ്യാപനം അറിയിച്ചത്.
സർക്കാർ മേഖലയ്ക്കുളള അവധി യു എ ഇ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് പുതവത്സരദിനത്തോട് അനുബന്ധിച്ച് രണ്ട് ദിവസം അവധി ലഭിക്കും. ഡിസംബർ 31 ന് ഞായറാഴ്ചയും പുതുവത്സര ദിനമായ ജനുവരി ഒന്നിനും യു എ എയിലെ ഗവൺമെന്റ് മേഖലയിലെ ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
രണ്ടാം തീയതിയായിരിക്കും വീണ്ടും പ്രവൃത്തിദിനം വരിക. സർക്കാർ മേഖലയിൽ നാല് ദിവസം തുടർച്ചയായി അവധി ലഭിക്കുമെന്നാണ് കരുതുന്നത്. വെളളി, ശനി ദിവസങ്ങളിലായി ലഭിക്കുന്ന ആഴ്ച അവധിയ്ക്ക് പുറമെയാണ് പുതുവത്സരവുമായി ബന്ധപ്പെട്ട് ഡിസംബർ 31 ന് ഞായറാഴ്ചയ്ക്കും ജനുവരി ഒന്ന് തിങ്കളാഴ്ചയും അവധി ലഭിക്കുന്നത്. ഇങ്ങനെ നാല് ദിവസം അവധി ലഭിക്കുമെന്നാണ് കരുതുന്നത്. അതിനാൽ യു എ ഇ യിലെ സർക്കാർ ജീവനക്കാരുടെ പുതവർഷം (2018) ആരംഭിക്കുന്നത് തന്നെ നീണ്ട അവധിക്കാലത്തോടയാണെന്ന് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us