scorecardresearch

തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി യു എ ഇ; അറിയാം വിശദമായി

ഫെഡറല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികള്‍ക്കും പദ്ധതിയിൽ ചേരാം

ഫെഡറല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികള്‍ക്കും പദ്ധതിയിൽ ചേരാം

author-image
WebDesk
New Update
UAE, UAE New Year holiday, UAE New Year holiday for private sector, UAE 2023 holidays

ദുബായ്: ഫെഡറല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കായി തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയുമായി യു എ ഇ. തൊഴില്‍ നഷ്ടത്തിനെതിരെ ഇന്‍ഷുര്‍ ചെയ്തവര്‍ക്കു മറ്റൊരു തൊഴിലവസരം ലഭിക്കുന്നതുവരെ നിശ്ചിത സമയത്തേക്കു ഒരു തുക നഷ്ടപരിഹാരമായി നല്‍കും.

Advertisment

യു എ ഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണു തുക നല്‍കുക.

തൊഴിലാളിയുടെ ശമ്പളത്തിന്റെ 60 ശതമാനം കണക്കാക്കി മാസം പരമാവധി 20,000 ദിര്‍ഹമാണു നഷ്ടപരിഹരമായി ലഭിക്കുക. തൊഴില്‍ നഷ്ടപ്പെട്ട തീയതി മുതല്‍ പരമാവധി മൂന്നു മാസം വരെ മാത്രമേ തുക ലഭിക്കൂ. നഷ്ടപരിഹാരം അര്‍ഹിക്കുന്ന കാലയളവില്‍ ജീവനക്കാര്‍ മറ്റൊരു ജോലിയില്‍ ചേര്‍ന്നാല്‍ തുക നിര്‍ത്തലാക്കും.

നഷ്ടപരിഹാരം ലഭിക്കാന്‍ സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാര്‍ പദ്ധതിയിലേക്കു പ്രതിമാസ പ്രീമിയം അടയ്ക്കണം. സബ്സ്‌ക്രിപ്ഷന്‍ തീയതി മുതല്‍ തുടര്‍ച്ചയായി കുറഞ്ഞത് 12 മാസത്തേക്ക് ഇന്‍ഷ്വര്‍ ചെയ്ത ജീവനക്കാര്‍ക്കാണു നഷ്ടപരിഹാരത്തിന് അര്‍ഹത.

Advertisment

അച്ചടക്ക കാരണങ്ങളാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം ലഭിക്കില്ല. ക്ലെയിമില്‍ തട്ടിപ്പോ കൃത്രിമമോ കണ്ടെത്തിയാല്‍ നഷ്ടപരിഹാരം ലഭിക്കില്ല. ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനം യഥാര്‍ത്ഥമല്ലെന്നു കണ്ടെത്തിയാലും നഷ്ടപരിഹാരം ലഭിക്കില്ല. പിഴ ഈടാക്കുകയും ചെയ്യും.

നിക്ഷേപകര്‍ (സ്ഥാപനങ്ങളുടെ ഉടമകള്‍), വീട്ടുജോലിക്കാര്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍, 18 വയസിനു താഴെയുള്ളവര്‍, വിരമിക്കല്‍ പെന്‍ഷന്‍ സ്വീകരിക്കുകയും പുതിയ ജോലിയില്‍ ചേരുകയും ചെയ്തവര്‍ എന്നിവര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാമെന്നാണു ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. അധിക ആനുകൂല്യങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തയാളും സേവന ദാതാവും തമ്മില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.

Employee Jobs Uae Insurance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: