scorecardresearch

ഡ്രൈവറില്ലാ ട്രക്കുമായി ദുബായ്; യു എ ഇയുടെ ആദ്യത്തേത്

രണ്ടു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇവോ.1 ഇലക്ട്രിക് ട്രക്ക് ദുബായ് സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്റ്റിലാണു പരീക്ഷണ ഓട്ടം നടത്തുന്നത്

രണ്ടു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇവോ.1 ഇലക്ട്രിക് ട്രക്ക് ദുബായ് സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്റ്റിലാണു പരീക്ഷണ ഓട്ടം നടത്തുന്നത്

author-image
WebDesk
New Update
UAE driverless truck, UAE driverless electric truck, Driverless electric truck Dubai, EVO.1 driverless electric truck Dubai,

ദുബായ്: യു എ ഇയുടെ ആദ്യ ഡ്രൈവറില്ലാ ട്രക്ക് ദുബായില്‍ പരീക്ഷണ ഓട്ടം തുടങ്ങി. ലോജിസ്റ്റിക്സ് ഡിസ്ട്രിക്റ്റില്‍ ചരക്കുനീക്കത്തിനായി ഡ്രൈവറില്ലാ ട്രക്ക് പരീക്ഷിക്കുന്നതിന് ഇവോകാര്‍ഗോയുമായി ദുബായ് സൗത്ത് ധാരണാപത്രം ഒപ്പുവച്ചു. ലോകത്തെ സ്മാര്‍ട്ട് മൊബിലിറ്റി ഹബ് ആകാനുള്ള ദുബായിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

Advertisment

ഇവോകാര്‍ഗോയുടെ ഇലക്ട്രിക് ചരക്കുവാഹനമായ ഇവോ.1 ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ദുബായ് സൗത്തിന്റെ ലോജിസ്റ്റിക് ഡിസ്ട്രിക്റ്റില്‍ പരീക്ഷണ ഓട്ടം നടത്തും. പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക മേഖലകള്‍ക്കു പ്രത്യേകമായി ഇവോ.1 നെ പരിഷ്‌കരിക്കുകയും പുനര്‍രൂപകല്‍പ്പന ചെയ്യുകയും ലക്ഷ്യമിട്ടാണു പരീക്ഷണ ഓട്ടം നടത്തുന്നത്.

പരീക്ഷണ കാലയളവില്‍ ദുബായ് സൗത്തിന്റെ ലോജിസ്റ്റിക് ഡിസ്ട്രിക്റ്റിലെ റിമോട്ട് കണ്‍ട്രോള്‍ സെന്ററില്‍നിന്നു വാഹനത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. വാഹനത്തിലെ സെന്‍സറുകളുടെ സേവനക്ഷമത പരിശോധിക്കുന്നതിനും പിശകുകള്‍ കണ്ടെത്തുന്നതിനുമുള്ള സോഫ്റ്റ്വെയര്‍ കണ്‍ട്രോള്‍ സെന്ററിലുണ്ട്.

രണ്ടു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ഇവോ.1. മണിക്കൂറില്‍ 25 കിലോ മീറ്റര്‍ വേഗതയില്‍ 200 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വഹിയുന്ന വാഹനത്തിനു ആറ് ഇയുആര്‍-പാലറ്റുകളെ ഉള്‍ക്കൊള്ളാനാവും. ഒരു മുഴുവന്‍ ദിവസത്തെ പ്രവര്‍ത്തനത്തിനായി ഒരു വാഹനം ചാര്‍ജ് ചെയ്യുന്നത് ഔട്ട്ലെറ്റിനെ ആശ്രയിച്ച് 40 മിനിറ്റ് മുതല്‍ ആറ് മണിക്കൂര്‍ വരെ എടുക്കും. ഒരു ദിവസം മുഴുവന്‍ വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ ഔട്ട്ലെറ്റ് അനുസരിച്ച് 40 മിനുറ്റ് മുതല്‍ ആറ് മണിക്കൂര്‍ വരെ ചാര്‍ജ് ചെയ്താല്‍ മതി.

Advertisment

ഇവോ.1 പ്ലാറ്റ്ഫോമിന്റെ സുരക്ഷാ സംവിധാനത്തിനു നാല് ശ്രേണികളുണ്ട്. വാഹനത്തിനു ചുറ്റുമുള്ള സ്ഥലത്തിന്റെ കമ്പ്യൂട്ടര്‍ കാഴ്ച, ഓട്ടോമാറ്റിക് ഡയഗ്നോസ്റ്റിക് സിസ്റ്റം, റിമോട്ട്-സ്റ്റോപ്പ് സിസ്റ്റം, സ്റ്റാന്‍ഡ്ബൈ ന്യൂമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണവ. വാഹനത്തിന്റെ ഓട്ടോമാറ്റിക് പൈലറ്റ് സംവിധാനങ്ങളുടെ ഫലപ്രദമായ ഫ്‌ലീറ്റ് മാനേജ്‌മെന്റ് ട്രക്ക് പ്രവര്‍ത്തനരഹിതമായ സമയം ഗണ്യമായി കുറയ്ക്കുകയും ചരക്കുഗതാഗതത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ദുബായിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും പരിസ്ഥിതി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണു ഡ്രൈവറില്ലാ ഇലക്ട്രിക് ട്രക്ക് അവതരിപ്പിക്കുന്നത്. റോബോട്ടൈസേഷനും പരമ്പരാഗത ഇന്ധനത്തിന് പകരം വൈദ്യുതിയും ഹൈഡ്രജന്‍ ഇന്ധന സെല്ലുകളും ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കും.

സ്വയം നിയന്ത്രിത സ്വകാര്യ വാഹനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റു നഗരങ്ങളുടെയും രാജ്യങ്ങളുടെയും സംരംഭങ്ങളില്‍നിന്ന് വ്യത്യസ്തമാണു ദുബായുടെ ഡ്രൈവറില്ലാ ഗതാഗത നയം. മെട്രോ, ട്രാം, ബസ്, ടാക്‌സി, മറൈന്‍ ഗതാഗതം, കേബിള്‍ കാര്‍, ഷട്ടില്‍ എന്നിങ്ങനെ പൊതുഗതാഗതത്തിന്റെ ഏഴ് മോഡുകളിലും ഈ സംവിധാനം നടപ്പാക്കുന്ന പാതയിലാണു ദുബായ്.

സംവിധാനം പൂര്‍ണമായി നടപ്പിലാകുന്നതോടെ ഗതാഗത ചെലവ് 44 ശതമാനം അല്ലെങ്കില്‍ 900 മില്യണ്‍ ദിര്‍ഹം കുറയ്ക്കാനാവും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിലൂടെ 1.5 ബില്യണ്‍ ദിര്‍ഹം ലാഭിക്കാനും ഗതാഗത മേഖലയുടെ കാര്യക്ഷമത 20 ശതമാനം ഉയര്‍ത്തുന്നതിലൂടെ 18 ബില്യണ്‍ ദിര്‍ഹം ലാഭിക്കാനും കഴിയുമെന്നും ദുബായ് പ്രതീക്ഷിക്കുന്നു.

Vehicles Dubai Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: