Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

യുഎഇയുടെ ‘ഹോപ്പ്’ ചൊവ്വാദൗത്യത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ അടുത്ത വാരത്തോടെ

ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്

hope, hope mars mission, uae, uae mars mission, uae mars probe, hope mars probe, hope mars probe, ഹോപ്പ്, യുഎഇ, യുഎഇ ചൊവ്വാദൗത്യം, ഹോപ്പ് ചൊവ്വാ ദൗത്യം, യുഎഇ ചൊവ്വാ പര്യവേഷണം, ie malayalam

ദുബായ്: യുഎഇയുടെ ”ഹോപ്പ്’ ചൊവ്വാദൗത്യ പേടകത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ അടുത്ത വാരത്തോടെ ലഭ്യമാവും. എമിറേറ്റ്സ് മാർസ് മിഷന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 3-4 ആഴ്ചത്തേക്ക് പേടകവും ഭൂമിയിലെ സംഘവും തമ്മിൽ ദിവസേന സമയക്രമമനുസരിച്ച് സമ്പർക്കം നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.

2020 ജൂലായ് 21-നാണ് ഹോപ്പ് വിക്ഷേപിച്ചത്. പ്രാദേശിക സമയം പുലർച്ചെ 1.58-ന് ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഭൗമോപരിതലത്തിൽനിന്ന് 49.4 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തിയത്. ഭ്രമണപഥത്തിലെത്തിയ പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യും.

ചൊവ്വയിലേക്ക് പര്യവേഷണ പേടകം അയച്ച ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ. നേരത്തെ ഇന്ത്യയുടെയും യുഎസ്, യൂറോപ്യൻ യൂണിയൻ, മുൻ സോവിയറ്റ് യൂണിയൻ എന്നിവയുടെയും പര്യവേഷണ പേടകങ്ങൾ ചൊവ്വയിലെത്തിയിട്ടുണ്ട്. ഹോപ്പ് പ്രോബ് ഭ്രമണ പഥത്തിലെത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ശക്തിയായി യുഎഇ മാറി.

Read Also: യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ പകര്‍ത്തിയ മക്ക; ചിത്രം വൈറലാകുന്നു

200 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ, യുഎഇ രൂപീകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഹോപ്പ് ഭ്രമണപഥത്തിലെത്തിയതിനെ വലിയ ആഘോഷമായാണ് യുഎഇ കൊണ്ടാടിയത്.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഓസോൺ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഘടകങ്ങളാണ് ഹോപ്പിലുള്ളത്.

Read Also: ബഹിരാകാശത്തുനിന്നുളള ദുബായ്‌യുടെ ചിത്രങ്ങൾ പങ്കുവച്ച് അൽമൻസൂരി

സമീപകാലത്തായി ബഹിരാകാശ ഗവേഷണരംഗത്ത് യുഎഇ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അല്‍ മന്‍സൂരി 2019 സെപ്റ്റംബറില്‍ മറ്റു രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയിരുന്നു. മുന്‍ സൈനിക പൈലറ്റായ മന്‍സൂരി എട്ടുദിവസത്തിനുശേഷമാണ് തിരിച്ചെത്തിയത്. 2117 ഓടെ ചൊവ്വയിൽ മനുഷ്യ കോളനി പണിയാൻ യുഎഇ ലക്ഷ്യമിട്ടിട്ടുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Uae hope probe mars orbit

Next Story
സൗദിയിലേക്കും കുവൈത്തിലേക്കും പോകാൻ യുഎഇയിലെത്തിയ ഇന്ത്യക്കാർ മടങ്ങിപ്പോവണമെന്ന് എംബസിbritain,britain new strain of coronavirus,covid 19,saudi arabia,കൊറോണ,കൊറോണ വൈറസ്,കൊവിഡ്,കൊവിഡ് 19,കൊവിഡ് വൈറസിന് ജനിതക മാറ്റം,ജനിതക മാറ്റം,ലോകത്തിന് ഭീഷണി,വിമാന സർവ്വീസുകൾ,വിമാന സർവ്വീസുകൾ നിർത്തി,സൗദി രാജ്യാതിർത്തികൾ അടച്ചു,saudi arabia closes border,new corona,new covid virus
The moderation of comments is automated and not cleared manually by malayalam.indianexpress.com