Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

‘ഹോപ്പ്’ ഭ്രമണപഥത്തിലെത്താൻ മണിക്കൂറുകൾ മാത്രം; പ്രതീക്ഷയോടെ യുഎഇ

ഹോപ്പ് പ്രോബ് ഭ്രമണ പഥത്തിലെത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറും

hope, hope mars mission, uae, uae mars mission, uae mars probe, hope mars probe, hope mars probe, ഹോപ്പ്, യുഎഇ, യുഎഇ ചൊവ്വാദൗത്യം, ഹോപ്പ് ചൊവ്വാ ദൗത്യം, യുഎഇ ചൊവ്വാ പര്യവേഷണം, ie malayalam

ദുബായ്: ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് യുഎഇ. യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബ് ഭ്രമണ പഥത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ചൊവ്വാഴ്ച യുഎഇ സമയം വൈകീട്ട് 7.57ഓടെ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തിൽ പ്രവേശിക്കും.

ഇതോടെ ചൊവ്വയിലേക്ക് പര്യവേഷണ പേടകം അയച്ച ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറും. ഹോപ്പ് പ്രോബിന് പിറകെ മറ്റു രണ്ടു രാജ്യങ്ങളുടെ പേടകങ്ങളും ചൊവ്വയിലേക്കെത്തുന്നുണ്ട്. ചൈനയുടെ തിയാൻവെൻ വൺ പേടകം 10നും യുഎസിന്റെ നാസ പെർസെവെറൻസ് 18നും ചുവപ്പ് ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തും.

നിലവിൽ ഇന്ത്യയുടെയും യുഎസ്, യൂറോപ്യൻ യൂണിയൻ, മുൻ സോവിയറ്റ് യൂണിയൻ എന്നിവയുടെയും പര്യവേഷണ പേടകങ്ങൾ ചൊവ്വയിലെത്തിയിട്ടുണ്ട്. ഹോപ്പ് പ്രോബ് ഭ്രമണ പഥത്തിലെത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ശക്തിയായി യുഎഇ മാറും.

Read Also: ബഹിരാകാശത്തുനിന്നുളള ദുബായ്‌യുടെ ചിത്രങ്ങൾ പങ്കുവച്ച് അൽമൻസൂരി

2020 ജൂലായ് 21-നാണ് ഹോപ്പ് വിക്ഷേപിച്ചത്. പ്രാദേശിക സമയം പുലർച്ചെ 1.58-ന് ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഭൗമോപരിതലത്തിൽനിന്ന് 49.4 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തുന്നത്. ഭ്രമണപഥത്തിലെത്തിയാൽ പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യും.

200 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ, യുഎഇ രൂപീകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത്. ഹോപ്പ് ഭ്രമണപഥത്തിലെത്തുന്നതിനെ വലിയ ആഘോഷമായാണ് യുഎഇ കൊണ്ടാടുന്നത്. ബുർജ് ഘലീഫ അടക്കമുള്ള കെട്ടിടങ്ങളിൽ പേടകത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

Read Also: യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ പകര്‍ത്തിയ മക്ക; ചിത്രം വൈറലാകുന്നു

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഓസോൺ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഘടകങ്ങളാണ് ഹോപ്പിലുള്ളത്.

സമീപകാലത്തായി ബഹിരാകാശ ഗവേഷണരംഗത്ത് യുഎഇ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അല്‍ മന്‍സൂരി 2019 സെപ്റ്റംബറില്‍ മറ്റു രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയിരുന്നു. മുന്‍ സൈനിക പൈലറ്റായ മന്‍സൂരി എട്ടുദിവസത്തിനുശേഷമാണ് തിരിച്ചെത്തിയത്. 2117 ഓടെ ചൊവ്വയിൽ മനുഷ്യ കോളനി പണിയാൻ യുഎഇ ലക്ഷ്യമിട്ടിട്ടുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Uae hope probe approaches mars orbit

Next Story
മൂടൽ മഞ്ഞ്: ഷാർജയിൽ ട്രക്കുകൾ നിരത്തിലിറക്കുന്നതിന് നിയന്ത്രണംDubai Fog
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express