scorecardresearch
Latest News

ദുബായിലും ഷാര്‍ജയിലും കനത്ത മഴ; ആലിപ്പഴ വര്‍ഷം

മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും വിവിധ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ എന്‍ സി എം ട്വിറ്ററില്‍ പങ്കുവച്ചു

ദുബായിലും ഷാര്‍ജയിലും കനത്ത മഴ; ആലിപ്പഴ വര്‍ഷം

ദുബായ്: ദുബായിലും ഷാര്‍ജയിലും ഉള്‍പ്പെടെ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും. ദുബായിലെ മുര്‍ഖ്വാബിലും ഷാര്‍ജയിലെ മ്ലെയ്ഹയിലും ആലിപ്പഴത്തോടൊപ്പം കനത്ത മഴ പെയ്തു.

ഷാര്‍ജയിലെ അല്‍ മദാം, ബതേ്, മ്ലെയ്ഹ പ്രദേശങ്ങളില്‍ ശക്തമായതോ മിതമായതോ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എന്‍ സി എം) അറിയിച്ചു. അല്‍ഐനില്‍ നേരിയ മഴയും ലഭിച്ചു. യു എ ഇയുടെ വിവിധ പ്രദേശങ്ങളില്‍ റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും വിവിധ ദൃശ്യങ്ങള്‍ എന്‍ സി എം ട്വിറ്ററില്‍ പങ്കുവച്ചു. അല്‍ ഐനിലേക്കള്ള ദേശീയപാതയില്‍ മഴ പെയ്യുന്നതിന്റെ ദൃശ്യം ഇതിലൊന്നാണ്.

കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ മഴ പെയ്യുമെന്ന് എന്‍ സി എം നേരത്തെ പ്രവചിച്ചിരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള പൊടിക്കാറ്റിനുമുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥ മാറ്റത്തിന്റെ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു അബുദാബി പൊലീസും മുന്‍സിപ്പല്‍ അധികൃതരും സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

യു ഇ എയില്‍ ഇന്നു കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. 6.30ന് തന്നെ ഈര്‍പ്പം 90 ശതമാനത്തിനടുത്തെത്തി. ഈ സാഹചര്യത്തില്‍ അബുദാബിയില്‍ റോഡുകളില്‍ ജാഗ്രത പാലിക്കാനും വേഗം കുറയ്ക്കാനും വാഹനമോടിക്കുന്നവരോട് പൊലീസ് നിര്‍ദേശിച്ചിരുന്നു.

അതേസമയം, താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് എന്‍ സി എം പ്രവചിച്ചിരിക്കുന്നത്. അല്‍ ഐനിലെ സ്വീഹാനില്‍ 46.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നു രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae heavy rains in dubai and sharjah