ദുബായ്: മാർച്ച് ഒന്ന് മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും. 30 ഫിൽസ് ആണ് വില വർധിക്കുക.
രാജ്യത്തെ ഇന്ധന വില കമ്മിറ്റിയുടെ കണക്കനുസരിച്ച്, ഇതോടെ പെട്രോൾ വില ലിറ്ററിന് മൂന്ന് ദിർഹം കടന്നു.
വില വർധിച്ചതോടെ വിവിധ വാഹനങ്ങളിൽ ഫുൾടാങ്ക് പെട്രോൾ അടിക്കാൻ 160 ദിർഹം മുതൽ 240 ദിർഹം വരെ ചിലവാകും.
പുതിയ നിരക്ക് പ്രകാരം സൂപ്പർ 98 പെട്രോളിന് വില 3.23 ദിർഹമായി ഉയരും. ഫെബ്രുവരിയിൽ ഇത് 2.94 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് വില 2.82 രൂപയിൽ നിന്ന് 3.12 രൂപയായും ഇ-പ്ലസ് 91 പെട്രോളിന് 2.75 രൂപയിൽ നിന്ന് 3.05 രൂപയായും വില ഉയരും. ഡീസൽ വില 2.88 ദിർഹത്തിൽ നിന്ന് 3.19 ദിർഹമായി ഉയരും.