scorecardresearch

യു എ ഇ: അഡ്മിനിസ്‌ട്രേറ്റീവ് പെനാല്‍റ്റി പുനര്‍നിര്‍ണയ സൗകര്യം 31 വരെ

2021 ജൂണ്‍ 28-നു മുന്‍പ് കുടിശ്ശികയുള്ള അഡ്മിനിസ്ട്രേറ്റീവ് പെനാല്‍റ്റികളുള്ള ടാക്‌സ് രജിസ്ട്രേറ്റര്‍മാര്‍ക്കു ഡിസംബര്‍ 31നുശേഷം പുനര്‍നിര്‍ണയ സൗകര്യം ലഭിക്കാന്‍ അര്‍ഹതയില്ല

2021 ജൂണ്‍ 28-നു മുന്‍പ് കുടിശ്ശികയുള്ള അഡ്മിനിസ്ട്രേറ്റീവ് പെനാല്‍റ്റികളുള്ള ടാക്‌സ് രജിസ്ട്രേറ്റര്‍മാര്‍ക്കു ഡിസംബര്‍ 31നുശേഷം പുനര്‍നിര്‍ണയ സൗകര്യം ലഭിക്കാന്‍ അര്‍ഹതയില്ല

author-image
WebDesk
New Update
tax, uae, Federal Tax Authority

അബുദാബി: 2021 ജൂണ്‍ 28-നു മുന്‍പ് നികുതിയ്ക്കാത്തവരോട് നികുതി ലംഘനങ്ങള്‍ക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് പെനാല്‍റ്റികള്‍ പുനര്‍നിര്‍ണയിക്കുന്നതിനുള്ള സൗകര്യം പ്രയോജനപ്പെടുത്താന്‍ നിര്‍ദേശിച്ച യു എ ഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി. ഇമാറാ ടാക്‌സ് പോര്‍ട്ടലിലൂടെ ഡിസംബര്‍ 31-നു മുന്‍പ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനാണു നിര്‍ദേശം.

Advertisment

2021 ജൂണ്‍ 28-നു മുന്‍പ് കുടിശ്ശികയുള്ള അഡ്മിനിസ്ട്രേറ്റീവ് പെനാല്‍റ്റികളുള്ള ടാക്‌സ് രജിസ്ട്രേറ്റര്‍മാര്‍ക്കു ഡിസംബര്‍ 31നുശേഷം പുനര്‍നിര്‍ണയ സൗകര്യം ലഭിക്കാന്‍ അര്‍ഹതയില്ല. അത്തരം ആളുകളുടെ പിഴത്തുകയുടെ 30 ശതമാനത്തിനു പകരം മൊത്തം അടയ്ക്കേണ്ടിവരുമെന്നും അതോറിറ്റി അറിയിച്ചു. നികുതി ലംഘനങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് പിഴകള്‍ പുനര്‍നിര്‍ണയിക്കുന്നതിനുള്ള കാബിനറ്റ് തീരുമാനം അനുസരിച്ചാണു നടപടി.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു അവരുടെ ഇമാറ നികുതി അക്കൗണ്ടുകളിലെ ആംനസ്റ്റി ഡാഷ്ബോര്‍ഡ് സന്ദര്‍ശിച്ച് പേയ്മെന്റ് നടത്തുന്നതിനുള്ള നടപടിക്രമം പിന്തുടരാന്‍ കഴിയും. പേയ്മെന്റ് സ്‌ക്രീനില്‍ 2021 ജൂണ്‍ 28-ന് മുമ്പ് അടയ്ക്കാത്ത അഡ്മിനിസ്ട്രേറ്റീവ് പെനാല്‍റ്റികള്‍ തിരഞ്ഞെടുക്കാം. രജിസ്ട്രേറ്റര്‍ക്ക് ഓരോ അഡ്മിനിസ്ട്രേറ്റീവ് പെനാല്‍റ്റി ലൈന്‍ ഇനത്തിനും 30 ശതമാനം നല്‍കാം. അല്ലെങ്കില്‍ അത്തരം ലൈന്‍ ഇനങ്ങള്‍ (പൂര്‍ണമായോ ഭാഗികമായോ) തിരഞ്ഞെടുക്കാം. ആവശ്യമായ വ്യവസ്ഥകള്‍ പാലിക്കുന്നിടത്ത്, പിഴയുടെ പുതിയ മൂല്യം അടയ്ക്കാത്ത മൊത്തം പിഴയുടെ 30 ശതമാനത്തിനു തുല്യമായിരിക്കും. അതു പോര്‍ട്ടലിലെ രജിസ്റ്റര്‍ ചെയ്യുന്നയാളുടെ അക്കൗണ്ടില്‍ ഡിസംബര്‍ 31-നു ശേഷം ദൃശ്യമാകും.

Advertisment

2021 ജൂണ്‍ 28-നു മുന്‍പ് ചുമത്തിയ അഡ്മിനിസ്‌ട്രേറ്റീവ് പെനാല്‍റ്റികള്‍ പുനര്‍നിര്‍ണയിക്കുന്നതിനു സംവിധാനത്തിന്റെ സുഗമവും കൃത്യവുമായ നടപ്പാക്കല്‍ ഉറപ്പാക്കുന്നതിന്, ബന്ധപ്പെട്ടവര്‍ക്കു പുറപ്പെടുവിച്ച തീരുമാനം സംബന്ധിച്ച് പൊതുവായ വ്യക്തത വെബ്സൈറ്റില്‍ കാണാമെന്ന് തോറിറ്റി അറിയിച്ചു. 2021 ജൂണ്‍ 28-ന് മുമ്പ് ചുമത്തിയ അഡ്മിനിസ്‌ട്രേറ്റീവ് പെനാല്‍റ്റികള്‍ പുനര്‍നിര്‍ണയിക്കുന്നതിനുള്ള നടപടിക്രമം സംബന്ധിച്ച ഉദാഹരണങ്ങള്‍ സഹിതമുള്ള വിശദീകരണം ഇതില്‍ ഉള്‍പ്പെടുന്നു.

Abu Dhabi Tax Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: