scorecardresearch

India-UAE flight news: യുഎഇ യാത്ര: വിസാ കാലാവധി കഴിഞ്ഞവര്‍ അറിഞ്ഞിരിക്കേണ്ടത്

ദുബായില്‍ താമസക്കാരായ പ്രവാസികള്‍ക്കു മടങ്ങാന്‍ ജിഡിആര്‍എഫ്എയുടെയും ഐസിഎയുടെയും അനുമതി വേണം

UAE, UAE 4.5 day working week, UAE 4.5 day working week from 2022 January 1, UAE new working week, UAE new off days, Dubai new working week, Abu Dhabi new working week, gulf news, uae news, dubai news, abu dhabi news, sharjah news, latest news, overseas news, malayalam news, news in malayalam, indian express malayalam, ie malayalam

India-UAE flight news: ദുബായ്: ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ഇന്ന് മുതല്‍ യുഎഇ പ്രവേശനം അനുവദിച്ചതിനു പിന്നാലെ വിസാ സാധുത സംബന്ധിച്ച് പരക്കെ ആശങ്ക. ആറുമാസത്തിലേറെയായി സ്വദേശത്തു കഴിയുകയാണെന്നതിനാല്‍ പലരുടെയും വിസാ കാലാവധി അവസാനിച്ചിട്ടുണ്ട്. ആറു മാസമാണ് വിസാ കാലാവധി. 16 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രിലിനു മുന്‍പ് യുഎഇ നിര്‍ത്തിവച്ചിരുന്നു.

വിമാനവിലക്ക് മൂലം ആറു മാസത്തിലേറെ വിദേശത്ത് കഴിയേണ്ടി വന്നതിനാല്‍ വിസാകാലാവധി കഴിഞ്ഞതോ നിഷ്ക്രിമായതോ ആളുകളുടെ കാര്യത്തില്‍ നിയമം വ്യത്യസ്തമാണ്. നിഷ്ക്രിയ വിസ എന്നാൽ സാധുവായ വിസയാണ്. എന്നാൽ വിമാനവിലക്ക് മൂലം ആറു മാസം യുഎഇയ്ക്കു പുറത്ത് കഴിയേണ്ടി വന്നു. ഇത്തരക്കാർക്കു താൻ ജീവനക്കാരനാണെന്നു വ്യക്തമാക്കുന്ന തൊഴിലുടമയുടെ കത്ത് സഹിതം റീഎന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം.

Also Read: India-UAE Flight News: യുഎയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഉള്‍പ്പെടെയുള്ള ബജറ്റ് വിമാനക്കമ്പനികളും

ആറ് മാസത്തിൽ കൂടുതലായി യുഎഇക്ക് പുറത്തു കഴിയുന്നവർ ആദ്യം അവരുടെ റസിഡൻസി സാധുത പരിശോധിക്കേണ്ടതുണ്ട്. ഒരു താമസക്കാരന് ആറ് മാസത്തിൽ കൂടുതൽ യുഎഇയിൽ പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിൽ വിസ നിഷ്‌ക്രിയമാകും. യാത്രാ നിയന്ത്രണങ്ങൾ ബാധിച്ചവരുടെ റെസിഡൻസി പെർമിറ്റ് കാലാവധി നീട്ടുന്നതോ പുതുക്കുന്നതോ സംബന്ധിച്ച് പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല.

അതേസമയം, വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അതു പുതുക്കുക മാത്രമേ മാര്‍ഗമുള്ളൂ. തൊഴിലുടമ അല്ലെങ്കിൽ സ്‌പോണ്‍സർ പഴയ വിസ റദ്ദാക്കി പുതിയ വിസ അനുവദിക്കണം. വിസാ കാലാവധി കഴിഞ്ഞ് 30 ദിവസം വരെ യുഎയില്‍ തുടരാന്‍ അവിടുത്തെ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ കാലയളവില്‍ അങ്ങോട്ട് പ്രവേശിക്കാന്‍ കഴിയില്ല.

വിസാ കാലാവധി കഴിഞ്ഞവരെയും തിരിച്ചുവരാൻ അനുവദിക്കണമെന്ന് ദുബായിലെ ഇന്ത്യൻ സ്ഥാനപതി യുഎഇ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.

ദുബായിലെ താമസക്കാർക്കു മടങ്ങാൻ ജിഡിആര്‍എഫ്എയുടെയും ഐസിഎയുടെയും അനുമതി വേണം

ദുബായില്‍ താമസക്കാരായ പ്രവാസികള്‍ക്കു മടങ്ങാന്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി(ജിഡിആര്‍എഫ്എ)ന്റെയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)യുടെയും അനുമതി നിര്‍ബന്ധമാണ്. മറ്റ് എമിറേറ്റുകളിലെ താമസക്കാരായ പ്രവാസികള്‍ക്കു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി തേടിയാല്‍ മതി.

അനുമതി ലഭിക്കുന്നതിനു വ്യക്തിഗത വിവരങ്ങള്‍, പാസ്‌പോര്‍ട്ട് കാലാവധി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യുഎഇയിലെ വിലാസം, വാക്‌സിനേഷന്‍ വിശദാംശങ്ങള്‍, പിസിആര്‍ പരിശോധനാ ഫലം എന്നിവ സമര്‍പ്പിക്കണം.

Also Read: India UAE Flight News: യുഎഇ യാത്രാനുമതിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്കാണ് യുഎഇ നീങ്ങിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ ചില പ്രത്യേക തൊഴില്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വാക്സിന്‍ എടുക്കാത്തവര്‍ക്കും നാളെ മുതല്‍ തിരിച്ചുപോകാന്‍ കഴിയും.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയിലെ സ്‌കൂളുകളിലും യൂണിവേഴ്സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുഎഇയില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടവര്‍, സര്‍ക്കാര്‍ ഏജന്‍സികളിലോ ഫെഡറല്‍ ഏജന്‍സികളിലോ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ എടുത്തിട്ടില്ലാത്ത സാഹചര്യത്തിലും യാത്ര ചെയ്യാനാവുക.

ഈ വിഭാഗത്തിലുള്ളവര്‍ ബന്ധപ്പെട്ട വെബ്‌സെറ്റുകളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനൊപ്പം കൈവശം യാത്രാ തിയതിയുടെ 48 മണിക്കൂറിനുള്ളില്‍ നേടിയ പിസിആര്‍ നെഗറ്റീവ് പരിശോധനഫലം കരുതണം. ഇതുകൂടാതെ വിമാനത്തില്‍ കയറുന്നതിനു മുന്‍പായി റാപ്പിഡ് ടെസ്റ്റ് എടുക്കുകയും നിര്‍ദേശിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും യുഎഇയില്‍ എത്തിയശേഷം പിസിആര്‍ ടെസ്റ്റിനു വിധേയമാകുകയും 10 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും വേണം.

Also Read: അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae flight news what do if your visa lapse or expired expired while in india