പൊതുമാപ്പ് കാലവധി നീട്ടി യുഎഇ

ഡിസംബർ 31 വരെയാണ് പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിക്കുക

uae amnesty

ദുബൈ: യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിക്കുക. ഇതോടെ രാജ്യത്തെ അനധികൃത താമസക്കാർക്ക് ശിക്ഷയില്ലാതെ യുഎഇ വിടാം.

ആഗസ്റ്റിൽ ആരംഭിച്ച പൊതുമാപ്പ് ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. നവംബർ 30നായിരുന്നു പൊതുമാപ്പ് ആനുകൂല്യം അവസാനിച്ചത്, ഇതാണ് വീണ്ടും നീട്ടിയിരിക്കുന്നത്.

യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ച 2013 ല്‍ 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ മാതൃ രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന് പൊതുമാപ്പിന്‍റെ കാലാവധി.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Uae extended official pardon

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com