എക്സ്പോ 2020 ദുബായ് അവസാനിക്കാൻ 10 ദിവസം ശേഷിക്കേ സന്ദർശകരുടെ എണ്ണം രണ്ട് കോടി കടന്നു. ശനിയാഴ്ചയാണ് സന്ദർശകരുടെ എണ്ണം രണ്ട് കോടി തികഞ്ഞത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് എക്സ്പോ ആരംഭിച്ചത്. ഇന്ത്യയടക്കം 192 രാജ്യങ്ങളിൽ നിന്നുള്ള പവലിയനുകൾ എക്സ്പോയുടെ ഭാഗമായി.
എക്സ്പോയ്ക്കെത്തിയവരിൽ ഭൂരിപക്ഷവും ആഭ്യന്തര സന്ദർശകരാണ്. അതിഥികളിൽ 70 ശതമാനമാണ് യുഎഇയിൽ നിന്നുള്ളവർ. 2.8 ദശലക്ഷത്തിലധികം 18 വയസ്സിന് താഴെയുള്ള കുട്ടികൾ സന്ദർശിച്ചിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു,
ഈ മാസം 31നാണ് എക്സ്പോ അവസാനിക്കുന്നത്.